• 10 Aug 2020
  • 01: 33 AM
Latest News arrow

അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാൻ ഇല്ലാതാക്കണമെന്ന് ട്രംപ്

അഹമ്മദാബാദ്: ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാൻ ഇല്ലാതാക്കണമെന്നും ട്രംപ് പറഞ്ഞു. അഹമ്മദാബാദില്‍ മോട്ടേര സ്റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്.

ഭീകരവാദികളെയും അവരുടെ ആശയത്തെയും ഇല്ലാതാക്കുന്നതിനുള്ള യോജിച്ചുള്ള പ്രവര്‍ത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി, പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഭീകരസംഘടനകളെയും ഭീകരവാദികളെയും ഇല്ലാതാക്കാന്‍ അധികാരത്തിലെത്തിയതു മുതല്‍ തന്റെ ഭരണകൂടം പാക്കിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

പൗരന്മാരെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീഷണിയില്‍നിന്ന് സംരക്ഷിക്കുന്നതില്‍ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടാണ്. തന്‍റെ കീഴിൽ ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാൻ അമേരിക്കന്‍ സൈന്യത്തിന്റെ ശക്തി മുഴുവനായും ഉപയോഗിച്ചുവെന്ന് ട്രംപ് പറഞ്ഞു.ഐ.എസ്. ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ അമേരിക്കന്‍ സൈന്യം വധിച്ച കാര്യവും അദ്ദേഹം പരാമര്‍ശിച്ചു.

Editors Choice