'കൊവിഡ് -19' ബഹ്റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു

ദോഹ: 'കൊവിഡ് -19' രോഗബാധ ബഹ്റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്റൈനിലേയും കുവൈത്തിലേയും ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
ഇറാനില്‍ ഇതുവരെ 12 പേരാണ് 'കൊവിഡ് -19' ബാധിച്ച് മരണപ്പെട്ടത്. നിരവധി പേര് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.
ദക്ഷിണ കൊറിയയിലും 'കൊവിഡ് -19' വ്യാപിക്കുകയാണ്. തിങ്കളാഴ്ച മാത്രം 161 പേര്‍ക്ക് 'കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതടക്കം 763 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ 'കൊവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ 'കൊവിഡ് -19' പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ദക്ഷിണ കൊറിയയിലാണ്.
ചൈനയില്‍ ഇതുവരെ 'കൊവിഡ് -19' ബാധിച്ചുള്ള മരണം 2,463 ആയി ഉയര്‍ന്നു. 80.000 ത്തോളം പേരിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.