സൗദി യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര് കൊല്ലപ്പെട്ടു; സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് യുഎന്‍

സന: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അല്‍ ജ്വാഫ് പ്രവിശ്യയില്‍ സൈനിക സഹായത്തിനായി പറന്ന സൗദിയുടെ യുദ്ധവിമാനം യെമനിലെ വിമതരായ ഹൂതികള്‍ വെടിവെച്ചിട്ടതിന് പിന്നാലെയായിരുന്നു വ്യോമാക്രമണം.
സൗദിയുടെ ആക്രമണത്തില്‍ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് യുഎന്‍ അധികൃതര്‍ പറഞ്ഞു. 12 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണം നീതികരിക്കാനാവില്ലെന്ന് യുഎന്‍ അറിയിച്ചു.
RECOMMENDED FOR YOU
Editors Choice