ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോൾ കിരീടം ഗോകുലം കേരള എഫ്.സിയ്ക്ക്

ബംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സി. ചാമ്പ്യന്മാര്. ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്സയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോല്‍പ്പിച്ചാണ് കേരള ക്ലബ്ബിന്റെ കിരീടനേട്ടം. ആദ്യ മിനിറ്റില്‍ പരമേശ്വരി ദേവി, 25-ാം മിനിറ്റില്‍ കമലാ ദേവി, 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി എന്നിവരാണ് കേരള ക്ലബ്ബിനായി സ്കോര്‍ ചെയ്തത്. ഇതോടെ ദേശീയ ലീഗ് ഫുട്ബോളില്‍ കിരീടം ചൂടുന്ന ആദ്യ കേരള ക്ലബ്ബെന്ന ചരിത്രനേട്ടം ഗോകുലത്തിന്റെ പെണ്‍പട സ്വന്തമാക്കി.
ക്യാപ്റ്റന്‍ ദങ്മെയ് ഗ്രെയ്സ്, രത്തന്‍ബാല ദേവി എന്നിവരായിരുന്നു ക്രിപ്സയുടെ ഗോളുകള്‍ നേടിയത്. ഈസ്റ്റേണ്‍ സ്പോര്‍ട്ടിങ് യൂണിയന്, സ്റ്റുഡന്റ് ക്ലബ്ബ്, സേതു എഫ്.സി. എന്നിവരായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ ചാമ്പ്യന്മാര്.
തോൽക്കാതെയാണ് ഗോകുലം മുന്നേറിയത്. യോഗ്യതാ റൗണ്ടിലും ഫൈനല്‍ റൗണ്ടിലുമായി ആറ് കളിയിലും ജയിച്ചു. 28 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രം. ഫൈനലിലെ വിജയഗോള്‍ ഉള്‍പ്പെടെ 18 ഗോളുകള്‍ അടിച്ച് ടൂര്‍ണമെന്റില്‍ ടോപ്പ് സ്കോററായ നേപ്പാള്‍ താരം സബിത്രയാണ് ഗോകുലത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
പരമേശ്വരി ദേവി, സബിത്ര ഭണ്ഡാരി, ഗ്രെയ്സ് ലാല്‍റാംപാരി, യുംനം കമലാ ദേവി, മനിഷ്, കഷ്മിന, ഫന്‍ജോബം ബിന ദേവി, തോക്ചോം ദേവി, മൈക്കല്‍ കാസ്റ്റന്യ, മനിഷ പന്ന, അതിഥി ചൗഹാന് എന്നിവരാണ് ഫൈനലില്‍ ഗോകുലത്തിനായി ആദ്യ ഇലവനിലിറങ്ങിയത്.
മലയാളിയായ പ്രിയ പി.വിയാണ് ഗോകുലം കേരള എഫ്.സിയുടെ പരിശീലക.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ