• 04 Aug 2020
  • 07: 48 PM
Latest News arrow

ആര്‍എസ്എസിനും അമിത് ഷായ്ക്കുമെതിരെ സംസാരിച്ചു: അറസ്റ്റിലായ ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

ന്യൂഡല്‍ഹി: ജനുവരി 29ന് മുംബൈയില്‍ വെച്ച് അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ അലിഗഡില്‍ നടന്ന സമരത്തിനിടയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ മഥുരയിലെ ജയിലില്‍ കഴിയുകയാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍.

ജനുവരി 29ന് മറ്റൊരു പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കഫീല്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അലിഗഡിലെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇദ്ദേഹത്തിന് തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിട്ടയക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഫീല്‍ ഖാനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അദീല്‍ ഖാന്‍ പ്രതികരിച്ചു.

തന്റെ പ്രസംഗത്തില്‍ വര്‍ഗീയത പരത്തുന്ന പരാമര്‍ശങ്ങള്‍ കഫീല്‍ ഖാന്‍ നടത്തിയെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. കൂടാതെ ആര്‍എസ്എസിനെതിരെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. 

Editors Choice