• 02 Jul 2020
  • 01: 47 PM
Latest News arrow

നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ബ്രിട്ടീഷ് ധനമന്ത്രി; ഉന്നത പദവിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജന്‍

ലണ്ടന്‍: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ബ്രിട്ടനിലെ പുതിയ ധനമന്ത്രി. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവിയിലാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനാക് എത്തുന്നത്. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെയാണിത്. മന്ത്രിസഭാ പുന:സംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിയ്ക്ക് സുപ്രധാന ചുമതല നല്‍കിയത്.

ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിന് ശേഷം ഉന്നത പദവിയിലെത്തുന്ന ഇന്ത്യന്‍ വംശജനാണ് ഋഷി സുനാക്. റിച്ച്മണ്ടിലെ എംപിയാണ് ഇദ്ദേഹം. ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിലേക്ക് ഇദ്ദേഹം മാറും. 

Editors Choice