• 07 Aug 2020
  • 03: 04 AM
Latest News arrow

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള കാര്‍; ചട്ടവിരുദ്ധമെന്ന് ആരോപണം

തിരുവനന്തപുരം: പൊലീസ് വകുപ്പിനും ഡിജിപിയ്ക്കുമെതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബരക്കാറാണ് എന്നാണ് വിവരം. പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് ഈ വാഹനം വാങ്ങിയതെന്നും ആരോപണമുണ്ട്. 

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് കെഎല്‍ 1 സിഎല്‍ 9663 എന്ന വാഹനമാണ്. ഇത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരിലുള്ളതാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 2019ലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ മോഡല്‍ വാഹനം തന്നെയാണ് ഡിജിപിയും ഉപയോഗിക്കുന്നത്. 

ചട്ടപ്രകാരം പൊതുഭരണ വകുപ്പോ ടൂറിസം വകുപ്പോ ആണ് ചീഫ് സെക്രട്ടറിയ്ക്ക് വാഹനം നല്‍കുന്നത്. എന്നാല്‍ പൊലീസ് വകുപ്പ്, ചീഫ് സെക്രട്ടറിയ്ക്ക് വാഹനം നല്‍കുന്നതും അദ്ദേഹം അത് തന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതുമാണ് പുതിയ ആരോപണത്തിന് കാരണം. 

Editors Choice