''മോദിജീ... അച്ഛാ ദിന് എന്തായി? മൈ ഗോഡ്... ബ്ലഡി ചേരിവാസീസ്....'' ട്രംപിനായി ചേരികള്‍ മതില് കെട്ടിമറയ്ക്കുന്നു; ട്രോളുകള്‍

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ച് അഹമ്മദാബാദിലെ ചേരികള്‍ മതില് കെട്ടി മറയ്ക്കാനൊരുങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മോദി സര്‍ക്കാര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇന്ദിര ബ്രിഡ്ജിനും ഇടയിലുള്ള വഴിയരികിലെ ചേരികള്‍ മറയ്ക്കാനാണ് മതില് നിര്‍മ്മിക്കുന്നത്. അര കിലോമീറ്ററോളം നീളത്തിലും 7 അടി ഉയരത്തിലുമാണ് മതിര് നിര്‍മ്മിക്കുക. ഇതുവഴി ചേരിപ്രദേശത്തുള്ള അഞ്ഞൂറോളം വീടുകളെ മറയ്ക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 2500 ഓളം ആളുകളാണ് ഈ വീടുകളില്‍ താമസിക്കുന്നത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മതിലിനൊപ്പം വഴിയരികില്‍ ഈന്തപ്പനകള്‍ വെച്ചുപിടിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും പങ്കെടുക്കുന്ന റോഡ് ഷോ ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡ് ഷോ നടക്കുന്ന വഴികളെല്ലാം വര്‍ഷങ്ങളായി നവീകരിക്കാതെ കിടക്കുകയാണ്. ഇത്തരത്തിലുള്ള 16 റോഡുകളും ടാറിട്ട് മെച്ചപ്പെടുത്തും. പാതയോരത്ത് വഴിവിളക്കുകള്‍ പിടിപ്പിക്കാനും കോര്പ്പറേഷന് തീരുമാനിച്ചിട്ടുണ്ട്. ഈ മോടി പിടിപ്പിക്കലിനെല്ലാം കൂടി 50 കോടി രൂപ ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ മാസം 24നാണ് ട്രംപ് ഇന്ത്യയില്‍ എത്തുക.
ട്രംപിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ചേരികള്‍ മതില്‍കെട്ടി മറയ്ക്കുന്നതിനെതിരെ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെടുന്നത്. അവയില്‍ ചിലത്....