• 02 Jun 2020
  • 04: 01 PM
Latest News arrow

ഭൂമിയെ ലക്ഷ്യമാക്കി കൂറ്റൻ ഛിന്നഗ്രഹം വരുന്നു; ശനിയാഴ്ച കാലത്ത് ഭ്രമണപാതയിൽ എത്തുമെന്ന് മുന്നറിയിപ്പ്; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് നാസ

വാഷിംഗ്ടൺ: ഭൂമിയെ ലക്ഷ്യമാക്കി വലിയ ഒരു ഛിന്നഗ്രഹം (asteroid) വരുന്നുവെന്ന് നാസയുടെ മുന്നറിയിപ്പ്. നാസയുടെ സിഎന്‍ഇഒഎസ് വിഭാഗമാണ് അപകടകരമായ രീതിയില്‍ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്ന വിവരം അറിയിച്ചത്. അതിവേഗത്തിലാണ് ഈ ഛിന്നഗ്രഹം നീങ്ങുന്നതെന്നാണ് നാസയുടെ കണ്ടെത്തല്‍. മണിക്കൂറില്‍ 54,717 കിലോമീറ്റര്‍ വേഗതയിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. ഫെബ്രുവരി 15-ന് രാവിലെ 6.05 മണിയോടെ ഇത് ഭൂമിയുടെ ഭ്രമണപാതയിലേക്ക് എത്തിയേക്കും.

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടി  വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഇത്. ഭൂമിയും ചൊവ്വാ ഗ്രഹവും ഏറ്റവും അടുത്ത് വരുമ്പോള്‍ ഉള്ളതിനേക്കാള്‍ കുറവ് ദൂരത്തിലാണ്  ഈ ഛിന്നഗ്രഹം ഭൂമിയുടെ അടുത്ത് കൂടി പോവുക.

എന്നാൽ,  ഭയപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്നാണ് നാസ അറിയിച്ചത്. അസാമാന്യ വലിപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ അടുത്തേക്ക്  അപകടകരമായ രീതിയില്‍ എത്താനുള്ള സാധ്യതകള്‍ സാധാരണ ഗതിയില്‍ കുറവാണ്. ഭൂമിയുടെ 58 ലക്ഷം കിലോമീറ്റര്‍ അകലത്തിലാവും ഛിന്നഗ്രഹം സഞ്ചരിക്കുകയെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഗ്രഹങ്ങള്‍ തമ്മിലുളള ആകര്‍ഷണ ബലത്തിൽ  ഇത് ഭൂമിയുടെ ഭ്രമണപാതയില്‍ എത്താനും എതിർ ദിശയില്‍ സഞ്ചരിക്കാനും തുടങ്ങിയാൽ  ഭാവിയില്‍ അപകടകരമായ രീതിയിലുള്ള കൂട്ടിയിടികള്‍ക്ക് കാരണമായേക്കാം. ഏതെങ്കിലും സാഹചര്യത്തില്‍ ഭൂമിയുമായി കൂട്ടിയിടിക്കുകയാണെങ്കിൽ ഭൂമിയില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്നാണ് നാസ വിശദീകരിക്കുന്നു. വംശനാശവും ആണവ സ്ഫോടനങ്ങളും അടക്കം സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നും നാസ പറയുന്നു.

2029 ഏപ്രിൽ 13-ന് മറ്റൊരു ഭീമൻ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോവുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'അഫോസിസ്' എന്ന രാക്ഷസ ഛിന്നഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 31,000 കിലോമീറ്റര്‍ മുകളിലൂടെയാണ് കടന്ന് പോവുക. ഈ ഛിന്നഗ്രഹത്തിന്‍റെ ആഘാതം മറി കടക്കാന്‍ ഭൂമിക്ക് സാധിക്കില്ലെന്നും ഇലോണ്‍ മസ്ക്  മുന്നറിയിപ്പ് നൽകുന്നുണ്ട്. പൂര്‍ണ്ണചന്ദ്രനേക്കാള്‍ വലിപ്പത്തില്‍ കടന്നുപോവുന്ന ഈ രാക്ഷസ ഛിന്നഗ്രഹം നക്ഷത്രത്തേക്കാള്‍ പ്രഭയോടെ കാണാന്‍ സാധിക്കുമത്രെ.

Editors Choice