• 07 Aug 2020
  • 03: 44 AM
Latest News arrow

ഹാര്‍ദിക് പട്ടേലിനെ കാണ്‍മാനില്ല: പരാതിയുമായി ഭാര്യ രംഗത്ത്

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതി. ഹര്‍ദിക് പട്ടേലിനെ കാണാനിലെന്ന് പറഞ്ഞ് ഭാര്യ കിഞ്ജല്‍ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. ഗുജറാത്ത് സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടെന്ന് കിഞ്ജല്‍ പട്ടേല്‍ വീഡിയോയില്‍ ആരോപിച്ചു.

പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ചുമത്തി ഹാര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. അന്ന് ഹര്‍ദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റ് നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവരിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണെന്നും കിഞ്ജല്‍ ആരോപിച്ചു. 

അതേസമയം ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ അരവിന്ദ് കേജ്‌രിവാളിന് ആശംകളറിയിച്ച് ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു. നാല് വര്‍ഷം മുമ്പുള്ള സംഭവങ്ങളുടെ പേരില്‍ ഗുജറാത്ത് പൊലീസ് കേസുകളില്‍ പ്രതി ചേര്‍ത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

Editors Choice