• 22 Sep 2020
  • 02: 16 PM
Latest News arrow

'കൊവിഡ് 19': ചൈനയിൽ മരണം 1,335; രോഗം എങ്ങോട്ടും വ്യാപിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ബീജിങ്ങ്: 'കൊവിഡ് 19' ബാധയിൽ ചൈനയിൽ മരണം 1,335 ആയി. ഹുബെ പ്രവശ്യയിൽ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. 14,840 പേർക്കുകൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്.

രോഗം ഏങ്ങോട്ടേയ്ക്കും വ്യാപിക്കാൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.  ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രേയേസസ് പറഞ്ഞു.

ബാഴ്സലോണയിൽ നടക്കാനിരുന്ന മൊബൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ വികാസങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമായ ലോക മൊബൈൽ കോൺഗ്രസ് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ റദ്ദാക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. 

കൊറോണ ഭീതി ഒഴിയാത്ത പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലൈ ലാമ അറിയിച്ചു.

സംസ്ഥാനത്ത് 2,455പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.