• 27 Feb 2020
  • 12: 15 AM
Latest News arrow

''കുറ്റവാളികള്‍ ജനപ്രതിനിധികളാകരുത്''- കേസിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുറ്റവാളികള്‍ ജനപ്രതിനിധികളാകുന്ന ഗുരുതരാവസ്ഥയെ പ്രതിരോധിക്കാന്‍ നടപടിയുമായി രാജ്യത്തെ പരമോന്നത കോടതി. ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പരസ്യപ്പെടുത്തണമെന്നാണ് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 

സ്ഥാനാര്‍ത്ഥികള്‍ പ്രതികളായിട്ടുള്ള കേസുകളുടെ വിശദാംശങ്ങളും എന്തുകൊണ്ട് അയാളെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്ന കാര്യവും പാര്‍ട്ടികള്‍ പരസ്യമാക്കണം. പാര്‍ട്ടി വെബ്‌സൈറ്റുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും സാധ്യമായിട്ടുള്ള എല്ലാ മാധ്യമങ്ങളിലൂടെയും ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത്. 

തിരഞ്ഞെടുപ്പ് കമ്മീഷനിലും സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തേണ്ടതുണ്ട്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് 78 മണിക്കൂറിനുള്ളിലാണ് ഇക്കാര്യങ്ങള്‍ കമ്മീഷനെ അറിയിക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ഉത്തരവ് ലംഘിച്ചാല്‍ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.