• 05 Jul 2020
  • 01: 31 PM
Latest News arrow

വിശ്രമ വേള ആഘോഷമാക്കി; യൂണിഫോമില്‍ നൃത്തം ചെയ്ത വനിതാ ഡ്രൈവറുടെ പണി പോയി

മുംബൈ: വിശ്രമ വേള ആഘോഷമാക്കിയപ്പോള്‍ വനിതാ ഡ്രൈവര്‍ക്ക് നഷ്ടപ്പെട്ടത് മോഹിച്ചു കിട്ടിയ ജോലി. നവി മുംബൈ മുന്‍സിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിലെ ഡ്രൈവറായ യോഗിത മാണെയ്ക്കാണ് വിശ്രമസമയത്ത് യൂണിഫോമില്‍ നൃത്തം ചെയ്തതിന് ജോലി നഷ്ടമായിരിക്കുന്നത്. ഘണ്‍സോലി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ മറാഠി നാടോടിപ്പാട്ടു പാടി യോഗിത നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഓട്ടോ ഡ്രൈവറായ കൂട്ടുകാരി പ്രീതി ഗവായ് ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്തതാണ് വിനയായത്. വനിതകള്‍ക്കായി വനിതകള്‍ ഓടിക്കുന്ന തേജസ്വിനി ബസിന്റെ ഡ്രൈവറാണ് യോഗിത.

താന്‍ യൂണിഫോമിലാണെന്നും റിക്കോര്‍ഡ് ചെയ്യരുതെന്നും കൂട്ടുകാരിയോട് പറഞ്ഞിരുന്നു. അവള്‍ പക്ഷേ ടിക് ടോക്കില്‍ ഇടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. നിരപരാധിയാണെന്ന് കേണപേക്ഷിച്ചിട്ടും അധികാരികള്‍ കേട്ടില്ലെന്ന് യോഗിത പറയുന്നു. 

ഡ്യൂട്ടി സമയത്ത് യൂണിഫോമില്‍ നൃത്തം ചെയ്തത് മോശമായ സന്ദേശം നല്‍കുമെന്നതുകൊണ്ടാണ് യോഗിതയെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് നവിമുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ അണ്ണാ സാഹെബ് മിസാല്‍ ന്യായീകരിച്ചു. കഴിഞ്ഞ വര്‍ഷമാണ് തേജസ്വി ബസ് ആരംഭിച്ചത്. അന്ന് കരാര്‍ അടിസ്ഥാനത്തില്‍ ജോലിയ്‌ക്കെത്തിയതാണ് യോഗിത 

 

Editors Choice