• 04 Oct 2023
  • 07: 12 PM
Latest News arrow

ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാൻഡ്

മൗണ്ട് മൗംഗനൂയി: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് പരമ്പര തൂത്തുവാരി കിവീസ് (3-0). നേരത്തെ നടന്ന രണ്ടു ഏകദിനങ്ങളിലും വിജയം ന്യൂസിലാൻഡിനായിരുന്നു. ടി20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ഏകദിന പരമ്പരയിലെ സമ്പൂര്‍ണ വിജയത്തോടെ ന്യൂസിലാൻഡ്‌ പകരംവീട്ടി.

ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 47.1 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സിന്റെയും മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും പ്രകടനം കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായി.

നേരത്തെ സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെ മികവിലാണ് ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തത്. രാഹുല്‍ 113 പന്തില്‍ ഒമ്പത് ഫോറിന്റേയും രണ്ട് സിക്സിന്റേയും സഹായത്തോടെ 112 റണ്‍സ് അടിച്ചെടുത്തു. അര്‍ദ്ധ സെഞ്ചുറിയുമായി ശ്രേയസ് അയ്യരും 42 റണ്‍സോടെ മനീഷ് പാണ്ഡെയും 40 റണ്‍സുമായി പൃഥ്വി ഷായും രാഹുലിന് പിന്തുണ നല്‍കി.