• 27 Feb 2020
  • 01: 37 AM
Latest News arrow

വിവാഹച്ചടങ്ങിലും പൗരത്വ പ്രതിഷേധം; തിരുവനന്തപുരത്ത് വരനെത്തിയത് പ്ലക്കാര്‍ഡ് കയ്യിലേന്തി ഒട്ടകപ്പുറത്ത്

തിരുവനന്തപുരം: വിവാഹച്ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി വരന്‍. പ്ലക്കാര്‍ഡും കയ്യിലേന്തി, ഒട്ടകപ്പുറത്താണ് വരന്‍ ഹാജ ഹുസൈന്‍ തന്റെ വിവാഹത്തിനെത്തിയത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള വഴിമുക്കില്‍ തിങ്കളാഴ്ചയാണ് സംഭവം. 

സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം ഒട്ടകപ്പുറത്ത് വിവാഹപന്തലിലേക്കെത്തിയ ഹാജ ഹുസൈന്‍ '' സിഎഎ റദ്ദാക്കുക, എന്‍ആര്‍സിയും എന്‍പിആറും ബഹിഷ്‌കരിക്കുക'' എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചിരുന്നു. തന്റെ പ്രതിഷേധം അറിയിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഹാജ ഹുസൈന്‍ പ്രതികരിച്ചു. മെഹറിനോടൊപ്പം ഭരണഘടനയുടെ ഒരു പതിപ്പാണ് വധുവിന് നല്‍കിയതെന്നും ഹാജ ഹുസൈന്‍ പറഞ്ഞു.