ത്രിരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം

മെല്‍ബൺ: ത്രിരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. നിശ്ചിത 20 ഓവറില്‍ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോള്‍ 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റൺസിൽ ഇന്ത്യ ലക്ഷ്യം കണ്ടു. പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ ജയിച്ചു. കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പോയന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന അവസാന മത്സരത്തിനുശേഷം ഫൈനലിസ്റ്റുകളെ തീരുമാനിക്കും.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ ഓപ്പണിങ്ങിൽ അലിസ്സ ഹീലി(0), ബെത്ത് മൂണി(16) എന്നിവര്‍ പരാജയപ്പെട്ടു. ആഷ്ലി ഗാര്‍ഡ്നെര്‍ (57 പന്തില്‍ 93), മെഗ് ലാന്നിങ്(22 പന്തില്‍ 37) എന്നിവര്‍ ചേര്‍ന്നാണ് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചത്. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശര്‍മ 2 വിക്കറ്റും രാജേശ്വരി ഗെയ്ക്വാദ്, രാധാ യാദവ്, ഹര്‍ലീന്‍ ദിയോള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കുവേണ്ടി ഷെഫാലി വര്‍മ (28 പന്തില്‍ 49), സ്മൃതി മന്ദാന (48 പന്തില്‍ 55) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ജമീമ റോഡ്രിഗസ് (19 പന്തില്‍ 30), ഹര്‍മന്‍പ്രീത് കൗര്‍ (20 പന്തില്‍ 20), ദീപ്തി ശര്‍മ (4 പന്തില്‍ 11) എന്നിവര്‍ ടീമിന്റെ വിജയശില്പികളായി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ