യുഎഇയില്‍ രണ്ട് പുതിയ കൊറോണ വൈറസ് ബാധ

ദുബായ്: യുഎഇയില്‍ രണ്ട് പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഫിലപ്പൈന്‍ സ്വദേശിക്കും ചൈന സ്വദേശിക്കുമാണ് വൈറസ് ബാധയുള്ളത്. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഏഴ് ആയി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് രോഗബാധയുടെ വിവരം പുറത്തു വിട്ടത്. ഇവര്‍ ചികിത്സയിയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.
ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 5 അംഗ കുടുംബത്തിനായിരുന്നു ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം തടയാന്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
RECOMMENDED FOR YOU
Editors Choice