കൊൽക്കത്ത പുസ്തകമേളയിലെ താരമായി 'ദീദി'

കൊൽക്കത്ത: എഴുത്തുകാരിയാണ്, ചിത്രകാരിയാണ്, കവയിത്രിയാണ്, സർവ്വോപരി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മമത ബാനർജി എഴുതിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനം കഴിഞ്ഞ ദിവസം തുടങ്ങിയ കൊൽക്കത്ത അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്നു. ബംഗാളി ഭാഷയിൽ 6 പുസ്തകങ്ങൾ, ഇംഗ്ളീഷിൽ 7 എണ്ണം, ഉറുദുവിൽ ഒന്ന് എന്നിങ്ങനെ ദീദി എഴുതിയ 14 പുതിയ പുസ്തകങ്ങളുടെ പ്രകാശനമാണ് ഒറ്റയടിക്ക് നടന്നത്. ഇതോടെ പുസ്തക രചനയിൽ ദീദി സെഞ്ചുറി പിന്നിട്ടു. ആകെ 102 പുസ്തകങ്ങളാണ് ഇപ്പോൾ മമതാ ബാനർജിയുടെ പേരിലുള്ളത്.
രാഷ്ട്രീയവും ചരിത്രവും സംസ്കാരവും സ്മരണകളും നിയമസഭാപ്രസംഗങ്ങളും മുതൽ കവിത വരെ ഈ പുസ്തകങ്ങളിലെ വിഷയങ്ങളാണ്. ഇംഗ്ലിഷും ഉറുദുവും കൂടാതെ സന്താളി ഭാഷയിലുള്ള കവിതാ പരിഭാഷകളുമുണ്ട് ദീദിയുടേതായി.
തലക്കെട്ടും കവർചിത്രവും മുതൽ പുസ്തകത്തിന്റെ എല്ലാക്കാര്യങ്ങളിലും അതീവശ്രദ്ധ പുലർത്തുന്നയാളാണ് മമതാ ബാനർജിയെന്ന് പ്രസാധകരായ ഡേയ്സ് പബ്ലിഷിങ് പറയുന്നു. പുതിയ ഇംഗ്ലിഷ് പുസ്തകങ്ങളിലൊരെണ്ണം പൗരത്വനിയമത്തിനെതിരെ ഉള്ളതാണ്.
ജനുവരി 29-ന് തുടങ്ങിയ പുസ്തകമേള ഫെബ്രുവരി 9-നാണ് സമീപിക്കുന്നത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ