• 27 May 2020
  • 07: 08 AM
Latest News arrow

കടക്കെണിയിലായി, ജീവനക്കാരോട് സ്വയം വിരമിക്കാന്‍ ആവശ്യപ്പെട്ടു; എങ്കിലും ഏപ്രില്‍ ഒന്ന് മുതല്‍ 4ജി ലഭ്യമാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍

മുംബൈ: കടക്കെണിയിലായ ബിഎസ്എന്‍എല്‍, ജീവനക്കാരോട് സ്വയം വിരമിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഏപ്രില്‍ ഒന്നാം തിയതി മുതല്‍ 4ജി സേവനങ്ങള്‍ രാജ്യവ്യാപകമായി ലഭ്യമാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അതിനുള്ള ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്ന് മേഖലാ ഓഫീസുകള്‍ക്ക് ലഭിച്ചു കഴിഞ്ഞു. സ്വയം വിരമിക്കല്‍ നിര്‍ദേശം സ്വീകരിച്ച് ഒരു ലക്ഷത്തോളം ജീവനക്കാര്‍ ബിഎസ്എന്‍എല്‍ വിട്ടതോടെ വേണ്ടത്ര ജീവനക്കാരില്ലാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് 4ജി സേവനം ലഭ്യമാക്കാനുള്ള തിരക്കിട്ട നടപടികള്‍.

4ജി അടക്കമുള്ള നൂതന സാങ്കേതിക സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് വൈകിയതാണ് ബിഎസ്എന്‍എല്ലിന്റെ തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടാണ് എത്രയും വേഗം അത് ലഭ്യമാക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. 4ജി സ്‌പെക്ട്രം ബിഎസ്എന്‍എല്ലിന് ലഭ്യമാണെങ്കിലും ടവറുകളില്‍ അതിന് വേണ്ട ആധുനിക സജ്ജീകരണങ്ങള്‍ കൊണ്ടുവരാനാണ് ഏപ്രില്‍ ഒന്ന് വരെ സമയം നീട്ടിയത്.

ഏപ്രില്‍ ഒന്നാം തിയതി ഇത് നടപ്പില്‍ വരുന്നതോടെ രാജ്യത്തെ ഒരു ലക്ഷം ടവറുകള്‍ 4ജിയിലേക്ക് മാറും. നിലവിലുള്ള 50,000 ടവറുകള്‍ ഇതിന്റെ ഭാഗമായി പുതിയ ഉപകരണങ്ങള്‍ ഘടിപ്പിച്ച് നവീകരിക്കും. 

Editors Choice