• 26 Feb 2020
  • 11: 44 PM
Latest News arrow

തമിഴ് സൂപ്പര്‍ താരം വിജയ് എജിഎസ് കമ്പനിയുടെ പണമിടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിൽ

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് കസ്റ്റഡിയില്‍. ആദായനികുതി വകുപ്പാണ് നടനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് നടനെ കസ്റ്റഡിയില്‍ എടുത്തത്.കടലൂർ ജില്ലയിലെ നെയ്‌വേലിയിൽ 'മാസ്റ്റര്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടനെ കസ്റ്റഡിയിലെടുത്തത്.

എജിഎസ് എന്റര്‍ടെയിന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനിയുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് വിജയിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി. വിജയ് നായകനായി ഒടുവില്‍ പുറത്തിറങ്ങിയ 'ബിഗിൽ' എന്ന  സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്.

എജിഎസ് എന്റര്‍ടെയിന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനിയുടെ പണമിടപാടുകളുമായി ബന്ധപ്പെട്ട ഇരുപതോളം റെയ്‌ഡുകൾ ഇന്ന് ചെന്നൈയിൽ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് ആദായ നികുതി ഉദ്യോഗസ്ഥർ ഷൂട്ടിങ് സെറ്റിലെത്തിയത്. ആദായ നികുതി വകുപ്പിന്റെ വാഹനത്തിൽ കയറി വരാൻ ആവശ്യപ്പെട്ടെങ്കിലും സ്വന്തം വാഹനത്തിൽ പിന്തുടർന്ന് വരാമെന്ന് അറിയിക്കുകയായിരുന്നു. ഇത് പ്രകാരം ഷൂട്ടിങ് പാക്കപ്പ് പറയുകയും വിജയ് ഉദ്യോഗസ്ഥരെ പിന്തുടർന്ന് ആദായനികുതി വകുപ്പിന്റെ ആസ്ഥാനത്തേക്ക് തിരിക്കുകയുമായിരുന്നു.