അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ-പാക് സെമി ചൊവ്വാഴ്ച

പോച്ചെഫ്‌സ്ട്രൂം (ദക്ഷിണാഫ്രിക്ക): ക്രിക്കറ്റിൽ ചിരവൈരികളായ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കുട്ടിപ്പട ചൊവ്വാഴ്ച ഗ്രൗണ്ടിലിറങ്ങും. അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലിലാണ് ഇരു ടീമുകളും മത്സരിക്കുന്നത്. . ദക്ഷിണാഫ്രിക്കയ്‌യുടെ വടക്കു പടിഞ്ഞാറ് പ്രവിശ്യയായ പോച്ചെഫ്‌സ്ട്രൂമിൽ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30-നാണ് മല്‍സരമാരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ത്രീയിലും ഹോട്‌സ്റ്റാറിലും ക്രിക്കറ്റ് മല്‍സരം നേരിട്ട് കാണാം.
നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ അഞ്ചാം കിരീടമാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സ്വപ്‌നം കാണുന്നത്. ലോക കിരീടം തിരിച്ചുപിടിക്കുകയാണ് രണ്ടു തവണ ജേതാക്കളായിട്ടുള്ള പാക്കിസ്ഥാന്റെ ലക്ഷ്യം.
ഗ്രൂപ്പിലെ മൂന്നു മല്‍സരങ്ങളിലും ജയം നേടിയ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെയാണ് പരാജയപ്പെടുത്തിയത്. പേസര്‍ കാര്‍ത്തിക് ത്യാഗി, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവർ ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ക്വാര്‍ട്ടറില്‍ അഫ്ഗാനിസ്ഥാനെയാണ് പാക്കിസ്ഥാൻ തോൽപ്പിച്ചത്. ഒരു ടീമെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയാണ് പാക്കിസ്ഥാൻ സെമിയിലെത്തിയത്.
പ്ലെയിങ് ഇലവന്‍:
ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, ദിവ്യാന്‍ഷ് സക്‌സേന, തിലക് വര്‍മ, പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, സിദ്ദേഷ് വീര്‍, അതര്‍വ്വ അന്‍കൊലേക്കര്‍, രവി ബിഷ്‌നോയ്, സുഷാന്ത് മിശ്ര, കാര്‍ത്തിക് ത്യാഗി, ആകാഷ് സിങ്.
പാക്കിസ്ഥാൻ: ഹൈദര്‍ അലി, മുഹമ്മദ് ഹുറെയ്‌റ, റൊഹൈല്‍ നസീര്‍ (ക്യാപ്റ്റന്‍), ഫവാദ് മുനീര്‍, കാസിം അക്രം, മുഹമ്മദ് ഹാരിസ്, ഇര്‍ഫാന്‍ ഖാന്‍, അബ്ബാസ് അഫ്രീഡി, താഹിര്‍ ഹുസൈന്‍, അമീര്‍ അലി, മുഹമ്മദ് ആമിര്‍ ഖാന്‍.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ