ചൈനയിലേക്കുള്ള സർവ്വീസുകൾ നിർത്തി ഖത്തർ എയർവേയ്സ്, സൗദി അറേബ്യൻ എയർലൈൻസ്, ഒമാൻ എയർ; സർവ്വീസ് മുടക്കാതെ യു.എ.ഇ എയർലൈൻസ്

ദുബായ്: ആഗോളവ്യാപകമായി കൊറോണ വൈറസ്ആ പടർന്നു പിടിച്ച സാഹചര്യത്തിലും വൈറസിന്റെ ഉദ്ഭവകേന്ദ്രമായ ചൈനയിലേക്കുള്ള വിമാനസർവീസുകളിൽ മുടക്കമില്ലെന്ന് യു.എ.ഇ എയർലൈൻസ് അറിയിച്ചു. ഇത്തിഹാദും എമിറേറ്റ്സ് എയർലൈൻസും ചൈനയിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല.
എന്നാൽ, ഖത്തർ എയർവേയ്സ്, സൗദി അറേബ്യൻ എയർലൈൻസ്, ഒമാൻ എയർ എന്നിവ ചൈനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ, പല അന്താരാഷ്ട്ര വിമാനക്കമ്പനികളും വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ബ്രിട്ടീഷ് എയർവേയ്സ്, ലുഫ്താൻസ, ക്വാണ്ടാസ്, ഡെൽറ്റ എയർ ലൈൻസ്, അമേരിക്കൻ എയർലൈൻസ് യുണൈറ്റഡ് എയർലൈൻസ് തുടങ്ങിയവയെല്ലാം ചൈനയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു.
RECOMMENDED FOR YOU
Editors Choice