• 18 Aug 2022
  • 01: 56 PM
Latest News arrow

കറുത്ത നിറം ചിലരുടെ മാത്രം കുത്തകയാണോ? ബ്ലാക്ക് ഫിഷിങ് ക്യാംപെയ്‌നെതിരെ പ്രതിഷേധം

കറുത്ത രാച്ചിയമ്മയെ വെളുത്ത പാര്‍വ്വതി അവതരിപ്പിക്കുന്നതിനെതിരെയും വെളുത്തവരെ കറുപ്പടിച്ച് അഭിനയിപ്പിക്കുന്നതിനെതിരെയും ശക്തമായ പ്രതിഷേധം ഉയരുകയും 'ബ്ലാക്ക് ഫിഷിങ്' എന്ന പേരില്‍ ക്യാമ്പെയ്ന്‍ സജീവമാകുകയും ചെയ്യുമ്പോള്‍ മറുവാദവും കരുത്താര്‍ജിക്കുന്നു. കറുത്ത നിറത്തില്‍ ഫോട്ടോഷൂട്ട് നടത്താന്‍ കറുത്തവര്‍ക്ക് മാത്രമേ അവകാശുമുള്ളോയെന്നും വെളുത്ത നിറക്കാര്‍ അത് ചെയ്താല്‍ കറുത്തവരെ അപമാനിക്കുന്ന കൊടുംപാതകമാകുന്നതെങ്ങിനെയെന്നും ഇക്കൂട്ടര്‍ ചോദിക്കുന്നു. വെളുത്ത നിറക്കാര്‍ക്ക് കറുത്ത നിറം മുഖത്തും ശരീരത്തും അണിയാന്‍ പാടില്ലായെന്ന് പറയുന്നത് തികച്ചും അനീതിയാണെന്നും വാദമുഖം ഉയരുന്നു. ഈ വിഷയത്തില്‍ ലിജിന്‍ സി ആര്‍ പശുക്കടവ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാണ്...

അതിങ്ങനെ.....

താഴെ കാണുന്ന ഫോട്ടോയില്‍ ഉള്ളത് എന്റെ സുഹൃത്താണ്. സുചിത്ര. വെളുത്ത നിറമുള്ള ഇവള്‍ കറുത്ത നിറത്തിലേക് make over നടത്തി ഫോട്ടോഷൂട് ചെയ്ത് ഒരുപാട് കറുത്ത നിറമുള്ള മോഡല്‍സിന്റെ അവസരം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതാണ് ഇവളുടെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന വലിയ കുറ്റം. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ബുദ്ധിജീവികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന എന്നാല്‍ യാതൊരു വിധ ബുദ്ധിയും ഇല്ലാത്ത ചില വ്യക്തികള്‍ ഇവളെ വ്യക്തിപരമായി അവഹേളിച്ചു കൊണ്ട്, രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട്, ജാതീയമായി അധിക്ഷേപിച്ചു കൊണ്ട് കുറച്ച് ദിവസങ്ങളായി വേട്ടയാടുന്നു.

അവരുടെ ആരോപണം വളരെ രസകരമാണ്. കറുത്ത നിറത്തില്‍ ഫോട്ടോഷൂട് നടത്താന്‍ കറുത്തവര്‍ക്ക് മാത്രമേ അവകാശമുള്ളൂ. വെളുത്ത നിറമുള്ളവര്‍ അത് ചെയ്താല്‍ കറുത്തവരെ അപമാനിക്കല്‍ ആണ്. അത് black fishing എന്ന് അറിയപ്പെടുന്ന കൊടും പാതകം ആണ്. ഇത്തരം ഫോട്ടോഷൂട് ചെയുന്ന ആരായാലും ഞങ്ങള്‍ എതിര്‍ക്കും, അവരെ അടച്ചാക്ഷേപിക്കും സമൂഹത്തില്‍ നാണം കെടുത്തും. ഇതൊക്കെയാണ് ഇവരുടെ നിലപാടുകള്‍.

ഇവര്‍ തന്നെയാണ് കറുത്ത നിറമുള്ള നായികയെ വെളുത്ത നിറമുള്ള പാര്‍വതി അവതരിപ്പിക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ അത് പാടില്ല അത് കറുത്ത നിറമുള്ള നായിക തന്നെ ചെയ്യണം എന്നും പറഞ്ഞു മുറവിളി കൂട്ടിയ ആളുകള്‍,

നാളെ നിങ്ങള്‍ പറയുമോ
അന്ധനായി അഭിനയിക്കാന്‍ കണ്ണുകാണാത്ത ആളു തന്നെ വേണം എന്ന്,
ഭ്രാന്ത് അഭിനയിക്കാന്‍ ഭ്രാന്തന്‍ തന്നെ വേണമെന്ന്,
കള്ളന്‍ ആയി അഭിനയിക്കാന്‍ കള്ളന്‍ തന്നെ വേണമെന്ന്
ഇപ്പോളുള്ള നടീ/നടന്മാരൊക്കെ ഒരു make over പോലും ഇല്ലാതെ അഭിനയിക്കണമെന്നും പറഞ്ഞു നാളെ നിങ്ങള്‍ തെരുവില്‍ ഇറങ്ങുമോ.

ഞാന്‍ ഒരു ഇരുനിറമുള്ള മനുഷ്യനാണ്. പക്ഷെ എന്റെ ഫോട്ടോയിലോക്കെ ഞാന്‍ എന്നെ നന്നായി വെളുപ്പിച്ചാണ് വെക്കാറ്. അത് വെളുത്തവരെ അപമാനിക്കലാണ് അഥവാ white fishing എന്നും പറഞ്ഞു നിങ്ങള്‍ വരുമോ.

ഇവരോട് എനിക്ക് പറയാന്‍ ഉള്ളത്, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊന്നുണ്ട്.
സിനിമകളില്‍, ഫോട്ടോഷൂട്ടുകളില്‍ എന്തിനാണ്, ആര്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മാത്രം ചോയ്‌സ് ആണ്. പുറത്തുള്ള ഒരാള്‍ക്കും അതില്‍ ഇടപെടാന്‍ ഒരവകാശവും ഇല്ല.

നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിലും വ്യക്തിപരമായും അവര്‍ അതില്‍ ആരെയും പരാമര്‍ശിക്കുന്നില്ലെങ്കില്‍, ആരെയും അവഹേളിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ചര്‍ച്ചകളില്‍ ആ ഫോട്ടോഷൂട്ടില്‍ ഭാഗമായവരെ വ്യക്തിപരമായി പേരെടുത്തു പറഞ്ഞുകൊണ്ട് പരിഹസിക്കണ്ട കാര്യമില്ല. ഇവിടെ കറുപ്പിന്റെ രാഷ്ട്രീയം എന്നും പറഞ്ഞുകൊണ്ട് നിങ്ങള്‍ മറ്റൊരു വ്യക്തിയുടെ പ്രവര്‍ത്തിയെ അവഹേളിക്കുന്നത് തീര്‍ച്ചയായും വിമര്‍ശിക്കപ്പെടേണ്ടേ ഒന്ന് തന്നെയാണ്.
ഒരുവിധത്തിലും ആരെയും അപമാനിക്കുന്ന തരത്തില്‍ ചെയ്‌തൊരു ഫോട്ടോഷൂട് അല്ല ഇതെന്ന് ആര്‍ക്കും മനസിലാക്കാന്‍ പറ്റുന്നതാണ്. ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ അത് വ്യക്തമാക്കിയതുമാണ്.

മോഡലിങ്/ഫോട്ടോഷൂട്ടുകള്‍ എന്നത് വ്യത്യസ്തതകള്‍ പരീക്ഷിക്കാനുള്ള ലോകം കൂടിയാണ്. അവസരങ്ങള്‍ തട്ടിയെടുത്തു എന്ന് പറയുന്നത് ശുദ്ധ അസംബദ്ധം. ഈ ഞാന്‍ തന്നെ എന്റെ ഫോട്ടോ എടുക്കാന്‍ ഒരു വഴിയുമില്ലാതെ, ഫോട്ടോക്ക് പോസ്സ് ചെയ്യാന്‍ ഒരു അവസരവുമില്ലാതെ നടന്ന് അവസാനം സ്വന്തമായി ക്യാമറ വാങ്ങി സ്വന്തം ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്ത് ഇപ്പോളും അവസരങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ്. അതുകൊണ്ട് തനിക്ക് കിട്ടിയ അവസരത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച സുചിത്രയെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. കാരണം അവസരങ്ങള്‍ എല്ലാവര്‍ക്കും കിട്ടുന്ന ഒന്നല്ല.

ഒരു വ്യക്തിയെ മറ്റൊരു തലത്തിലേക്കു അതി മനോഹരമായി make over ചെയ്‌തെടുക്കുന്നതിനെ ഞാന്‍ talent എന്ന് പറയും. ആ make over നോട് 100% നീതി പുലര്‍ത്തിയ മോഡലിനെ കയ്യടിച്ചു ഞാന്‍ പ്രോത്സാഹിപ്പിക്കും.
ഇത്തരം അവസരങ്ങള്‍ കിട്ടാത്തവര്‍, തനിക് കിട്ടാത്ത അവസരങ്ങള്‍ ഇതുപോലെ മറ്റുള്ളവര്‍ക്ക് കിട്ടുന്നത് കാണുന്നതിന്റെ അസൂയയില്‍, ദിങ്ങനെ ആര്‍ക്കോ വേണ്ടി പ്രതികരിച്ചു കൊണ്ടേ ഇരിക്കും. ദിങ്ങനെ നെഗറ്റീവ് പറഞ്ഞിട്ടെങ്കിലും തന്നെ ആളുകള്‍ ശ്രദ്ധിക്കട്ടെ എന്ന കാഴ്ചപ്പാടില്‍ അവര്‍ ഇങ്ങനെ ഒച്ചയുണ്ടാക്കി കൊണ്ടിരിക്കും.

നിറത്തിന്റെ പേരില്‍ അവഹേളിക്കുന്നതും അകറ്റി നിര്‍ത്തുന്നതും വളരെ മോശവും വേദന ഉണ്ടാകുന്നതുമായ കാര്യമാണ്. ഇവിടെ അത്തരത്തില്‍ യാതൊരു പ്രശനവും ഉണ്ടായിട്ടില്ല എന്നത് സത്യമായ ഒരു കാര്യമാണ്.
അവസരങ്ങള്‍ നഷ്ടപ്പെടുന്നതാണ് നിങ്ങളുടെ വിഷയമെങ്കില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഉള്ള പരിപാടികള്‍ ആസൂത്രണം ചെയുക. നിറത്തിന്റെ പേരില്‍ നിങ്ങളുടെ ഫോട്ടോസ് എടുക്കാന്‍ ആളുകള്‍ മടിക്കുന്നു എങ്കില്‍ നിങ്ങള്‍ എന്നെ കോണ്‍ടാക്ട് ചെയ്‌തോളു. ഫ്രീ ആയി ഞാന്‍ ഫോട്ടോഷൂട് ചെയ്ത് തരാം(my no.7306604361).
അല്ലാതെ ഇത്ര മനോഹരമായ ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയെ വിമര്‍ശിച്ചു കൊണ്ട്, കാര്യങ്ങള്‍ വളച്ചൊടിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ബുദ്ധി ജീവി ചമയുകയല്ല വേണ്ടത്

എന്നെ സംബന്ധിച്ചു കറുപ്പും വെളുപ്പും രണ്ട് നിറങ്ങള്‍ മാത്രമാണ്. അതില്‍ കൂടുതല്‍ പ്രാധാന്യമൊന്നും ഞാന്‍ അതില്‍ കാണുന്നില്ല. ജാതി മതം നിറം ഇതുനോക്കി ആളുകളെ വിലയിരുത്തുന്ന കൂട്ടു കൂടുന്ന ആളല്ല ഞാന്‍. ഇത്തരം കാര്യങ്ങളില്‍ വേര്‍തിരിവുകള്‍ കാണുമ്പോള്‍ പ്രതികരിക്കുന്നവന്‍ തന്നെയാണ് ഞാന്‍.
അല്ലാതെ ഇതുപോലെ ഒരു കാര്യത്തെ വളച്ചൊടിച്ചു മനഃപൂര്‍വം വേര്‍തിരിവ് ഉണ്ടെന്നു വരുത്തി തീര്‍ത്തു അതിനെ ഉയര്‍ത്തിപ്പിടിച്ചു black fishing എന്നൊരു പേരുമിട്ട് ബുദ്ധിസ്ഥിരത ഇല്ലാത്തവരെ പോലെ പ്രതികരിക്കുന്ന പരിപാടി നമ്മള്‍ക്കില്ല.

ചിലതൊക്കെ ചിലര്‍ക്ക് മാത്രമേ പാടുള്ളു എന്ന മിഥ്യാധാരണ ആണ് ഇവര്‍ക്കൊക്കെ.
നിങ്ങള്‍ക് ശാരീരികമായും സാമ്പത്തികമായും യാതൊരു ദോഷവും വരാതെ ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ നിങ്ങളെന്തിന് അസ്വസ്ഥരാകണം.
ഒരാളോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയാന്‍ നിങ്ങളൊക്കെ ആരാണ്.
ഒരു വ്യക്തിയുടെ ജീവിതവും പ്രവര്‍ത്തികളും പൂര്‍ണമായും അയാളുടെ സ്വാതന്ത്യം ആണ്. എന്ത് ചെയ്യണം ചെയ്യണ്ട എന്നതും അയാളുടെ ഇഷ്ടം.

ഈയിടെ ആയി ഒരുപാട് വെഡിങ് ഷൂട്ടുകള്‍ വൈറല്‍ ആയത് ഒരുപക്ഷെ നിങ്ങള്‍ കണ്ടുകാണും.
അതിനടിയിലെ കമെന്റുകളിലുണ്ട് ഞാന്‍ പറഞ്ഞ മലയാളികള്‍.

ആ ഫോട്ടോഷൂട്ടിലെ അവരുടെ വസ്ത്രധാരണത്തെ കുറിച്ചും, അവര്‍ ചെയ്ത പോസുകളെ കുറിച്ചും, അവരുടെ പ്രണയ നിമിഷങ്ങളെ കുറിച്ചും അവര്‍ക്കും അവരുടെ കുടുംബത്തിനും ഇല്ലാത്ത പ്രശ്‌നങ്ങളും ടെന്‍ഷനും ആണ് മറ്റുപലര്‍ക്കും.

അവരെ സംസ്‌കാരം പഠിപ്പിക്കുന്ന ചിലര്‍, വസ്ത്രധാരണം പഠിപ്പിക്കുന്ന ചിലര്‍, അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ ഈ ഫോട്ടോഷൂട് കണ്ടാല്‍ എന്ത് കരുതുമെന്നു ആകുലപ്പെടുന്ന ചിലര്‍.

എന്റെ ചോദ്യം ഇതാണ്. ഇതൊക്കെ പഠിപ്പിക്കാന്‍ നിങ്ങളാരാണ്. ഒരാളെ വസ്ത്രധാരണവും സംസ്‌കാരവും പഠിപ്പിക്കാന്‍ നിങ്ങളാരാ. അവരുടെ മക്കളെ കുറിച്ച് അവര്‍ക്കില്ലാത്ത ടെന്‍ഷന്‍ നിങ്ങള്‍ക്കെന്തിനാണ്. നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത്??..
ഒരു വ്യക്തി എന്ത് ധരിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്ത് ചെയ്യണമെന്നും എന്നത് ആ വ്യക്തിയുടെ പൂര്‍ണ സ്വാതന്ത്ര്യം.അതിലിടപെടാന്‍ നിങ്ങളൊക്കെ ആരാണ്..

നിങ്ങള്‍ക്കിതൊന്നും കാണാനും കേള്‍ക്കാനും താല്‍പര്യമില്ലെങ്കില്‍ മാറിപോകുക.

ചില മലയാളികള്‍ക് ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട്. തന്നെ ഒരു തരത്തിലും ബാധിക്കാത്ത മറ്റൊരാളുടെ പ്രവര്‍ത്തിയില്‍ അസ്വസ്ഥനായി ആ വ്യക്തിയെ പരിഹസിക്കുക എന്നത്.
അതിന്റെ മറ്റൊരു ഉദാഹരണം ആണ് ഇത്.