ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പുരുഷ സിംഗിള്‍സ് ഫൈനലിൽ ദ്യോക്കോവിച്ച്-തീം പോരാട്ടം

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പുരുഷ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ദ്യോക്കോവിച്ചും ഓസ്ട്രിയൻ താരം ഡൊമിനിക് തീമും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഇവരുടെ ഫൈനല്‍.
രണ്ടാം സെമിയില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ തോല്‍പ്പിച്ചാണ് ഓസ്ട്രിയന്‍ താരം തീം ഫൈനലിലെത്തിയത് . സ്‌കോർ: 3-6, 6-4, 7-6, 7-6.
ആവേശകരമായ മത്സരത്തില്‍ അവസാന രണ്ടു സെറ്റുകളും ടൈബ്രേക്കറില്‍ നേടിയാണ് തീം ഓസ്ട്രേലിയന്‍ ഓപ്പണിലെ തന്റെ ആദ്യ ഫൈനൽ ഉറപ്പിച്ചത്.
കളിയുടെ തുടക്കത്തില്‍ സ്വരേവിന്റെ ആവേശമായിരുന്നു കോര്‍ട്ടില്‍ നിറഞ്ഞത്. മികച്ച സര്‍വുകളും റിട്ടേണുകളുമായി കളംനിറഞ്ഞ സ്വരേവ്, തീമിനെ ബ്രേക്ക് ചെയ്ത് ആദ്യ സെറ്റ് 6-3 ന് നേടി. അടുത്ത സെറ്റില്‍ നിര്‍ണായക ബ്രേക്ക് നേടി തിരിച്ചടിച്ചതോടെ 6-4 എന്ന സ്‌കോറില്‍ തീമിന് രണ്ടാം സെറ്റ് സ്വന്തമായി. അവസാന രണ്ടു സെറ്റുകളില്‍ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയതോടെ ടൈബ്രേക്കറിലേക്ക് കടന്നു. രണ്ടു സെറ്റും ടൈബ്രേക്കറില്‍ സ്വന്തമാക്കി തീം ഫൈനലിലേക്ക് കുതിച്ചു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ