ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ സിംഗിള്‍സ് ഫൈനലിൽ മുഗുരുസ-കെനിന്‍ പോരാട്ടം; മിക്സഡിൽ ബൊപ്പണ്ണ-കിച്ചനോക്ക് സഖ്യം ക്വാർട്ടറിൽ പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സോഫിയ കെനിനും സ്പാനിഷ്-വെനിസ്വേലൻ താരം ഗാര്‍ബിന്‍ മുഗുരുസയും ഫൈനലില്‍ കടന്നു. ഫിബ്രുവരി 1-ന് വനിതാ സിംഗിള്‍സ് ഫൈനല്‍ നടക്കും.
സെമിയില്‍ സോഫിയ കെനിന്‍ ലോക ഒന്നാം നമ്പര്‍ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയെ തോല്‍പ്പിച്ചാണ് ഫൈനലിൽ എത്തിയത്. ആഷ്‌ലി ബാര്‍ട്ടിയെ കടുത്ത പോരാട്ടത്തിലാണ് സോഫിയ കെനിന്‍ മറികടന്നത്. സ്‌കോര്‍ 7-6, 7-5. അഞ്ചാംവയസുമുതല്‍ സ്വപ്‌നം കണ്ടതാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നതെന്ന് കെനിന്‍ പറഞ്ഞു. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലും പ്രീക്വാര്‍ട്ടര്‍ കടക്കാന്‍ കെനിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.
റൊമാനിയൻ താരം സിമോണ ഹാലെപ്പിനെ വീഴ്ത്തിയാണ് ഗാര്‍ബിന്‍ മുഗുരുസ ഫൈനലിൽ എത്തിയത്. സിമോണ ഹാലെപ്പും മുഗുരുസയും തമ്മിലുള്ള മത്സരവും കടുത്തതായിരുന്നു. സ്‌കോര്‍ 7-6, 7-5.
മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബോപ്പണ്ണ- യുക്രൈനിന്റെ നാദിയ കിച്ചനോക്ക് സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി. നിക്കോള മാറ്റിച്ച്-ബാര്‍ബറ സഖ്യം 6-0, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍-യുക്രൈന്‍ ജോഡിയെ പരാജയപ്പെടുത്തിയത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ