ഹൂസ്റ്റണിൽ ചികിത്സയിലുള്ള കോടിയേരിയെ സന്ദർശിച്ച് ബാബു ആന്റണി

ഹൂസ്റ്റൺ (അമേരിക്ക): അമേരിക്കയിലെ ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന് ബാബു ആന്റണി. ബാബു ആന്റണി തന്നെയാണ് ചിത്രം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഭാര്യ എസ്.ആര് വിനോദിനിയും കോടിയേരിയോടൊപ്പമുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് കോടിയേരി ബാലകൃഷ്ണന് ഭാര്യ വിനോദിനിക്കൊപ്പം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി കോടിയേരി ബാലകൃഷ്ണന് സജീവപാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
RECOMMENDED FOR YOU