• 23 Feb 2020
  • 10: 06 PM
Latest News arrow

നിര്‍ഭയക്കേസ്: സ്വവര്‍ഗരതിയ്ക്ക് നിര്‍ബന്ധിച്ചുവെന്ന് പ്രതികള്‍; ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നും വാദം

ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികള്‍ ജയിലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് മുകേഷ് സിങ്ങിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍. മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. റാം സിങ് ജയിലില്‍ കൊല്ലപ്പെട്ടിട്ടും കേസ് ആത്മഹത്യയാക്കി മാറ്റിയെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ കേസിലെ പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്.

ഈ മാം 17നാണ് മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. ഈ തീരുമാനം കോടതി പരിശോധിക്കണമെന്നും മരണവാറന്റ് സ്‌റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് മുകേഷ് സിങ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ ഇതുവരെ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. ഇവര്‍ ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.