• 04 Oct 2023
  • 06: 56 PM
Latest News arrow

കിവികൾക്കെതിരെ രണ്ടാം ടി-20യിലും അനായാസ ജയം നേടി ഇന്ത്യ

ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടി-20യിലും അനായാസ ജയം നേടി ഇന്ത്യ. ഏഴു വിക്കറ്റ് ജയമാണ് ഇന്ത്യ നേടിയത്. ഈഡന്‍ പാര്‍ക്കിലെ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ ടീം ഇന്ത്യ മറികടന്നു. ഈ ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിൽ 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി.

കെഎല്‍ രാഹുല്‍ – ശ്രേയസ് അയ്യര്‍ ജോടിയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ അർദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. രണ്ടു സിക്‌സും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് രാഹുൽ കുറിച്ചു. രോഹിത് ശര്‍മ്മയും (ആറ് പന്തില്‍ എട്ട്) നായകന്‍ വിരാട് കോലിയും (12 പന്തില്‍ 11) പെട്ടെന്നു പുറത്തായി.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡ്  അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 132 റൺസാണ് എടുത്തത്. 20 പന്തില്‍ 33 റണ്‍സടിച്ച മാര്‍ട്ടിന്‍ ഗുപ്റ്റിലും 26 പന്തില്‍ 33 റണ്‍സടിച്ച ടിം സെയ്ഫര്‍ട്ടുമാണ് കിവീസ് നിരയിലെ ടോപ്‌സ്‌കോറർമാര്‍.

നേരത്തെ, ആദ്യ മത്സരത്തില്‍ രണ്ടോവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യന്‍ സംഘം 204 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ മറികടന്നത്.