• 26 Feb 2020
  • 11: 56 PM
Latest News arrow

''ഇന്ത്യയില്‍ ജീവിച്ചിരുന്നെങ്കില്‍ തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ലായിരുന്നു''- അഭിജിത് ബാനര്‍ജി

ജയ്പൂര്‍: ഇന്ത്യയില്‍ ജീവിച്ചിരുന്നെങ്കില്‍ തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി. ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്ക് നേടാനാവുന്നതല്ല നൊബേല്‍ പോലുള്ള അംഗീകാരം. ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ വിദ്യാര്‍ത്ഥികളുള്ള മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞതാണ് തന്റെ നേട്ടത്തിന് സഹായകമായതെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.

പ്രാഗല്‍ഭ്യമുള്ളവര്‍ കുറവായതിനാലല്ല, മറിച്ച് നേട്ടങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള കൂട്ടായ്മയുടെ അഭാവമാണ് നൊബേല്‍ പോലെയുള്ള അംഗീകാരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കാത്തതിന് കാരണം. എംഐടിയിലെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നല്‍കിയ പിന്തുണയാണ് തന്നെ നൊബേല്‍ എന്ന നേട്ടത്തിലേക്ക് എത്തിച്ചതെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ അധ്യാപകനാണ് അഭിജിത് ബാനര്‍ജി.