• 18 Aug 2022
  • 12: 35 PM
Latest News arrow

നാലാമത് 'ടിഎന്‍ ജി പുരസ്കാരം' എ പ്രദീപ് കുമാർ എം.എൽ.എയ്ക്ക്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്‍റെ നാലാമത് 'ടിഎന്‍ ജി പുരസ്കാരം' കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ പ്രദീപ് കുമാറിന് ലഭിച്ചു. പൊതുവിദ്യാഭ്യാസമേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. 2 ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമാണ് പുരസ്കാരം.

ഏഷ്യാനെറ്റ് ന്യൂസിന്റെ അന്തരിച്ച എഡിറ്റര്‍-ഇന്‍-ചീഫ് ടി എന്‍ ഗോപകുമാറിനറെ സ്മരണയ്ക്കായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. ടി എൻ ഗോപകുമാറിന്‍റെ ചരമവാര്‍ഷികദിനമായ ജനുവരി 30-ന് കോഴിക്കോട്ട് വിതരണം ചെയ്യും.വൈകിട്ട് 5.30-ന് കോഴിക്കോട് കാരപ്പറമ്പ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന പുരസ്കാരവിതരണച്ചടങ്ങ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എം.ടി വാസുദേവന്‍നായര്‍ പുരസ്കാരം സമ്മാനിക്കും.

കേരളത്തിലെ 14 ജില്ലകളിലെയും പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള മികച്ച വികസനമാതൃകകളാണ് നാലാമത് ടിഎന്‍ജി പുരസ്കാരത്തിനായി പരിഗണിച്ചത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായതും പുരോഗമിക്കുന്നതുമായ പൊതുവിദ്യാലയങ്ങളാണ് എ പ്രദീപ് കുമാറിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്.

2017-ല്‍ ഡോ രാജഗോപാലിനും 2018-ല്‍ എം എം ചാക്കോയ്ക്കും 2019-ല്‍ നിപ രോഗബാധ തടയുന്നതിനായി നിസ്വാർത്ഥം ജോലി ചെയ്ത നഴ്സ് ലിനിക്ക് മരണാനന്തരബഹുമതിയായിട്ടുമാണ്, ഇതിന് മുമ്പ് ‍ടിഎന്‍ജി പുരസ്കാരം സമ്മാനിച്ചിട്ടുള്ളത്.