• 04 Oct 2023
  • 07: 57 PM
Latest News arrow

'കര്‍ത്താവിന്റെ നാമത്തില്‍' അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി എഴുതിയത്; രണ്ടാം ഭാഗത്തില്‍ കൂടുതല്‍ തുറന്നു പറച്ചിലുകളുണ്ടാകും: സിസ്റ്റര്‍ ലൂസി

കോഴിക്കോട്: അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന് നീതി ലഭിക്കാന്‍ വേണ്ടി എഴുതപ്പെട്ടതാണ് 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകം. അതില്‍ പറഞ്ഞതെല്ലാം സത്യമാണ്. കൂടുതല്‍ എഴുതാനുണ്ട്. രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ കൂടുതല്‍ തുറന്നു പറച്ചിലുകള്‍ ഉണ്ടാകുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തിരുവസ്ത്രം ഉപേക്ഷിച്ച് സന്യാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. കന്യാസ്ത്രീയായി തന്നെ ജീവിച്ച് സഭയ്ക്കുള്ളിലെ അധാര്‍മ്മികതയെ ചോദ്യം ചെയ്യും. സ്ത്രീകള്‍ പലപ്പോഴും സഭയ്ക്കുള്ളില്‍ ചൂഷണം ചെയ്യപ്പെടുകയാണ്. പലപ്പോഴും അവരെ അടിമകളായാണ് പരിഗണിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി ആരോപിച്ചു.

മനുഷ്യനാണ് മതം സൃഷ്ടിച്ചത്, അതുകൊണ്ട് മതത്തേക്കാള്‍ പ്രാധാന്യം മനുഷ്യനാണെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. മതമൂല്യങ്ങളേക്കാള്‍ മാനുഷിക മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.