• 23 Feb 2020
  • 09: 37 PM
Latest News arrow

ശബാന ആസ്മിക്കുണ്ടായ അപകടം: ഡ്രൈവർക്കെതിരെ കേസ്

മുംബൈ: ചലച്ചിത്ര നടി  ശബാന ആസ്മി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. ഡ്രൈവര്‍ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരേ റായ്ഗഡ് പൊലീസാണ്‌ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് അമലേഷിനെതിരേ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാൽ, അമലേഷിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോട്ടീസ് അയച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. പുണെ-മുംബൈ എക്‌സ്പ്രസ്‌വേയില്‍ വെച്ചാണ് ശബാന സഞ്ചരിച്ചിരുന്ന കാര്‍ മുമ്പില്‍ പോവുകയായിരുന്ന ട്രക്കില്‍ ഇടിച്ചത്.

അപകടത്തില്‍ പരിക്കേറ്റ ശബാനയെ നവി മുംബൈയിലെ എം.ജി.എം. ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് അന്ധേരിയിലെ കോകില ബെന്‍ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും നട്ടെല്ലിനുമാണ് ശബാനയ്ക്ക് പരിക്കേറ്റിട്ടുള്ളതെന്ന് ഡോക്ടര്‍മാർ പറഞ്ഞു.

അപകടസമയത്ത് ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും ശബാനയ്ക്ക് ഒപ്പമുണ്ടായിരുന്നു. ജാവേദിന് നിസാര പരിക്കുകളേ ഏറ്റിരുന്നുള്ളു.