• 23 Feb 2020
  • 11: 25 PM
Latest News arrow

നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറത്ത് പിതാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 17,15,13,10 വയസ്സുള്ള പെണ്‍കുട്ടികളെയാണ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചത്.

സ്‌കൂളില്‍ വെച്ച് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് തുറന്ന് പറഞ്ഞത്. പത്ത് വയസ്സുള്ള കുട്ടിയാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. തുടര്‍ന്ന് മറ്റു കുട്ടികളെയും വിളിച്ച് കാര്യം തിരക്കുകയായിരുന്നു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. കുട്ടികളില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പൊലീസ് പെണ്‍കുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. 

47 വയസ്സുള്ള പിതാവ് വര്‍ഷങ്ങളായി പെണ്‍മക്കളെ പീഡിപ്പിച്ച് വരികയായിരുന്നു. പെണ്‍കുട്ടികളുടെ അമ്മയുടെ അറിവോടെയാണോ ഇതെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. അങ്ങിനെയാണെങ്കില്‍ ഇവര്‍ക്കെതിരെയും പോക്‌സോ നിയമപ്രകാരം പൊലീസ് നടപടിയെടുക്കും.