• 27 May 2020
  • 01: 55 AM
Latest News arrow

മുടിയഴകിൽ സ്വന്തം ഗിന്നസ് റെക്കോർഡ് തകർത്ത് ഒരു പതിനേഴുകാരി

ഗുജറാത്ത്: നീളമുള്ള മുടിയുടെ കാര്യത്തിൽ സ്വന്തം ഗിന്നസ് റെക്കോർഡ് തകർത്ത് പതിനേഴുകാരി. ആരവല്ലി  സ്വദേശിയായ നിലാൻഷി പട്ടേൽ എന്ന 17 വയസ്സുള്ള പെൺകുട്ടിയാണ് കൗമാരക്കാരുടെ വിഭാഗത്തിൽ തന്റെ തന്നെ ഗിന്നസ് റെക്കോർഡ് തകർത്തത്. 190 സെന്റിമീറ്ററാണ് നിലാൻഷി പട്ടേലിന്റെ മുടിയുടെ നീളം. 2018-ൽ  നിലാൻഷി പട്ടേലിന്റെ മുടിയുടെ നീളം 170.5 സെന്റിമീറ്ററായിരുന്നു.

"ഞാൻ എവിടെ പോയാലും ആളുകൾ എന്നോടൊപ്പം സെൽഫിയെടുക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കിപ്പോൾ ഒരു സെലിബ്രിറ്റി ആയതു പോലെ തോന്നുന്നു,"-  നിലാൻഷി പട്ടേൽ എഎൻഐ യോട് പ്രതികരിച്ചു.

Editors Choice