• 04 Oct 2023
  • 06: 06 PM
Latest News arrow

ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ഒരിക്കലും അവതരിപ്പിക്കാനിടയില്ലെന്ന് ട്വിറ്റര്‍ മേധാവി

സാൻഫ്രാൻസിസ്കോ: ട്വിറ്ററില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ട്വിറ്ററില്‍ ഒരിക്കലും അവതരിപ്പിക്കാനിടയില്ലെന്ന് വ്യക്തമാക്കി ട്വിറ്റര്‍ സി.ഇ.ഒ  ജാക്ക് ഡോഴ്‌സി. അമേരിക്കൻ മാസികയായ വയേര്‍ഡിന് (wired) നല്‍കിയ അഭിമുഖത്തിലാണ്  ജാക്ക് ഡോഴ്‌സി ഇക്കാര്യം വെളിപ്പെടുത്തിയത്. എഡിറ്റ് ഓപ്ഷന്‍ നല്‍കരുത് എന്ന ആശയം ട്വിറ്ററിന്റെ അടിസ്ഥാന രൂപകല്‍പനയില്‍ പെടുന്നതാണ്.

"നിലവില്‍ ഒരിക്കല്‍ പങ്കുവെച്ച ട്വീറ്റുകളില്‍ തിരുത്ത് വരുത്താനുള്ള ഓപ്ഷന്‍ നല്‍കിയിട്ടില്ല. ട്വീറ്റുകളില്‍ എന്തെങ്കിലും പിശക് സംഭവിച്ചാല്‍ അത് നീക്കം ചെയ്ത് മറ്റൊന്ന് പങ്കുവെക്കണം. ഒരു എസ്.എം.എസ്, ടെക്സ്റ്റ് മെസേജ് സര്‍വീസ് എന്ന നിലയിലാണ് ഞങ്ങള്‍ തുടങ്ങിയത്. ഒരു സന്ദേശം അയച്ചു കഴിഞ്ഞാല്‍ അത് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന്  നിങ്ങള്‍ക്ക് അറിയാമല്ലോ. തുടക്കകാലം തൊട്ടുള്ള ആ രീതി തുടരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്."- ഡോഴ്‌സി പറഞ്ഞു. ട്വീറ്റുകള്‍ എഡിറ്റ് ചെയ്യുന്നത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അതുവഴി ഉപയോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.