• 05 Jul 2020
  • 01: 53 PM
Latest News arrow

കശ്മീരില്‍ ഹിമപാതം: മൂന്ന് സൈനികരടക്കം എട്ട് പേര്‍ മരിച്ചു

ജമ്മു: കശ്മീരില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികരടക്കം എട്ട് പേര്‍ മരിച്ചു. കുപ്‌വാര ജില്ലയിലെ മാചില്‍ സെക്ടറിലാണ് അപകടമുണ്ടായത്. നിയന്ത്രണരേഖയ്ക്കടുത്തുള്ള മേഖലയാണിത്. രണ്ട് സൈനികരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. 

പട്ടാളവും പൊലീസും സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മേഖലയിലെ മറ്റ് സൈനിക പോസ്റ്റുകളിലും ഹിമപാതമുണ്ടായതായി വിവരമുണ്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞയാഴ്ചയും ഹിമപാതത്തില്‍പ്പെട്ട് ഒരു സൈനികന്‍ മരിച്ചിരുന്നു. 

Editors Choice