• 19 Jan 2020
  • 09: 55 PM
Latest News arrow

''മോദിയ്ക്കും ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടും''- കൊലവിളി നടത്തി ബിജെപി മന്ത്രി

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ രഘുരാജ് സിങ്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള ജാഥയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

ബഹുമാന്യനായ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ഞാന്‍ ജീവനോടെ കുഴിച്ചുമൂടും എന്നായിരുന്നു മന്ത്രിയുടെ ആക്രോശം. ഒരു ശതമാനം പേര്‍ മാത്രമാണ് നിയമത്തെ എതിര്‍ക്കുന്നത്. ഇന്ത്യയില്‍ താമസിച്ച് ഇവിടുത്തെ ടാക്‌സ് കൊണ്ട് ഭക്ഷണം കഴിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നു. ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് മന്ത്രി കൊലവിളി നടത്തിയത്.