• 05 Jul 2020
  • 11: 53 AM
Latest News arrow

തൃശൂരില്‍ ഉത്സവപ്പറമ്പിലേക്ക്‌ കാറിടിച്ച് കയറി നാല് മരണം

തൃശൂര്‍: തുമ്പൂരില്‍ വഴിയാത്രക്കാരുടെ മേല്‍ കാറിടിച്ച് കയറി നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശി തേരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (59), മകള്‍ പ്രജിത (23), കൊറ്റനെല്ലൂര്‍ കണ്ണന്തറ വീട്ടില്‍ ബാബു (54), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. 

കൊറ്റനെല്ലൂരിന് സമീപമുള്ള അയ്യപ്പന്‍കാവിലെ ഉത്സവത്തിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഉത്സവം കണാനെത്തിയ ജനക്കൂട്ടം റോഡരികിലായി നിന്നിരുന്നു. ഇവര്‍ക്കിടയിലേക്കാണ് അമിത വേഗത്തില്‍ കാര്‍ ഇടിച്ചു കയറിയത്. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ എല്ലാവരും മരിച്ചു. അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന നാല് പേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. ഇവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ രക്തസാംപിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Editors Choice