• 05 Jul 2020
  • 12: 30 PM
Latest News arrow

പൗരത്വ നിയമ ഭേദഗതി വിവേചനപരം: കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. 

ഭരണഘടനയുടെ 132-ാം അനുച്ഛേദം പ്രകാരമുള്ള സ്യൂട്ട് ഹര്‍ജിയാണ് കേരളം നല്‍കിയിരിക്കുന്നത്. പോളിറ്റ് ബ്യൂറോ യോഗത്തിനായി കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഇക്കാര്യം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് സ്യൂട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. 

ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാര്‍ലമെന്റ് പാസാക്കിയ നിയമമെന്ന് കേരളത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. മുസ്ലീം ജനവിഭാഗങ്ങളോട് വിവേചനം കാണിക്കുന്നതാണ് നിയമമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനുവരി 23നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുക. 

Editors Choice