"സദാചാര ഗുണ്ടകളുമായി പെണ്മക്കളുടെ വിവാഹം നടത്തരുത്"- മുന്നറിയിപ്പുമായി ബിജു പ്രഭാകര്‍ ഐഎഎസ്

കോഴിക്കോട്: തിരുവനന്തപുരത്ത് യുവതിയും സുഹൃത്തുക്കളും സദാചാര ഗുണ്ടകളുടെ ആക്രമണം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്. ഇത്തരത്തിലുള്ള സദാചാര ഗുണ്ടകള്‍ക്ക് പെണ്‍കുട്ടികളെ വിവാഹം കഴിച്ചുകൊടുക്കുന്നതിന് മുമ്പ് മാതാപിതാക്കള്‍ രണ്ട് വട്ടം ആലോചിക്കണമെന്ന് ബിജു പ്രഭാകര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യ പ്രചാരണം നടത്തിയാല്‍ നിരവധി പെണ്‍കുട്ടികള്‍ രക്ഷപെടുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി വൈകി ബീച്ചില്‍ ഇരിക്കുന്ന സമയത്ത് ഒരു സംഘം യുവാക്കള്‍ തന്നെയും സുഹൃത്തുക്കളെയും ആക്രമിച്ചുവെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്ന യുവതി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. പൊലീസില്‍ പരാതിപ്പെടാന്‍ ചെന്നപ്പോള്‍ വലിയതുറ പൊലീസ് നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചുവെന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തി. രാത്രി ബീച്ചില്‍ ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ, വീട്ടില്‍ നിന്നും അനുമതി വാങ്ങിയിട്ടാണോ പുറത്തിറങ്ങിയത് എന്നൊക്കെ പൊലീസ് തന്നോട് ചോദിച്ചുവെന്നും ശ്രീലക്ഷ്മി ആരോപിച്ചിരുന്നു. ഈ സംഭവത്തിലാണ് ബിജു പ്രഭാകര്‍ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.
ബിജു പ്രഭാകര്‍ ഐഎഎസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...