ഒമാന്‍ ഭരണാധികാരിയുടെ നിര്യാണം: രാജ്യത്ത് 40 ദിവസം ദു:ഖാചരണം; മനുഷ്യസ്നേഹിയായ ഭരണാധികാരിയെ നഷ്ടപ്പെട്ടുവെന്ന് പിണറായി വിജയന്

മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാസൂസ് ബിന്‍ സയിദിന്റെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് പൊതു അവധി. പൊതു-സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 40 ദിവസം ഔദ്യോഗിക ദു:ഖാചാരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
വെള്ളിയാഴ്ച രാത്രിയാണ് ഒമാന്‍ ഭരണാധികാരി അന്തരിച്ചത്. അഞ്ച് വര്‍ഷത്തിലേറെയായി അര്‍ബുധ രോഗബാധിതനായിരുന്നു. അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ്. ഒമാന്റെ ഭരണസാരഥ്യം ഏറ്റെടുത്തിട്ട് അമ്പത് വര്‍ഷം തികയുന്ന അവസരത്തിലാണ് സുല്‍ത്താന്‍ ഖാബൂസ് വിട പറയുന്നത്. 1970 ജൂലൈ 23നാണ് അദ്ദേഹം അധികാരമേറ്റത്.
അറബ് ലോകത്ത് സമാധാനം ഉറപ്പുവരുത്തുന്നതില്‍ ശക്തമായ ഇടപെട്ട ഭരണാധികാരിയാണ് സുല്‍ത്താന്‍. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഒമാനിലെ ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹത്തിന് മികച്ച ജീവിത സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയ രാജാവിന്റെ വിയോഗത്തിലൂടെ പ്രിയങ്കരനായ ഭരണാധികാരിയെയാണ് ഒമാന്‍ നഷ്ടപ്പെട്ടത്.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.