• 19 Jan 2020
  • 10: 32 PM
Latest News arrow

സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 3730 രൂപയിലെത്തി. പവന് 560 രൂപയും കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇപ്പോള്‍ 29,840 രൂപയാണ്. 

ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഗ്രാമിന് 3800 രൂപയും പവന് 30400 രൂപയും. ആഗോള വിപണയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1558.65 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില.