• 19 Jan 2020
  • 09: 19 PM
Latest News arrow

മുപ്പത്തിനായിരവും കടന്ന് പവൻ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില പവന് 30,000 രൂപയും കടന്ന് മുന്നോട്ട്. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200 രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3,775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്.  ശനിയാഴ്ച സ്വര്‍ണ്ണവില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു.  29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണവില.  28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ധന 2,200 രൂപയാണ്.

യുഎസ്-ഇറാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (ഒരു ട്രോയ് ഔൺസ് = 31.1035 ഗ്രാം) സ്വര്‍ണ്ണത്തിന്റെ വില 1.5 ശതമാനം വര്‍ധിച്ച് 1,579.55 ഡോളറായി.