• 01 Oct 2023
  • 08: 46 AM
Latest News arrow

ദേശീയ സീനിയര്‍ വോളി: കേരള വനിതകൾക്ക് കിരീടം

ഭുവനേശ്വര്‍: ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ വിഭാഗം ഫൈനലിൽ റയിൽവേസിനെ തോൽപ്പിച്ച് കേരളത്തിന് കിരീടം. നിലവിലെ ചാമ്പ്യന്‍മാരായ കേരളം റെയില്‍വേസിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കായിരുന്നു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 25-18, 25-14, 25-13.

അഞ്ജു ബാലകൃഷ്ണന്‍ നയിക്കുന്ന കേരളം ഒറ്റ സെറ്റുപോലും വഴങ്ങാതെയാണ് ഫൈനലിലെത്തിയത്.  മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശിനെയാണ് കീഴടക്കിയത്. ഡോ. സി.എസ്. സദാനന്ദനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്.

അതേസമയം, പുരുഷ വിഭാഗം സെമിഫൈനലിൽ കേരളം റെയില്‍വേസിനോട് തോറ്റ്  പുറത്തായിരുന്നു.