ഹൃദയങ്ങള്‍ കവര്‍ന്ന് മലയാലപ്പുഴ രാജന്: ചിത്രങ്ങള്‍ വൈറല്‍

ആനയും പാപ്പാനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഊഷ്മളത പകരുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. മലയാലപ്പുഴ രാജന് എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠന്റെയും സ്നേഹത്തിന്റെ ചില നിമിഷങ്ങള്‍ ആരോ ക്യാമറയില്‍ പകര്‍ത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഗോപാലശ്ശേരി ആനപ്രേമി സംഘമാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിലത്ത് പായ വിരിച്ച് കിടന്നുറങ്ങുന്ന മണികണ്ഠന്, രാജന് കാവല്‍ നില്‍ക്കുന്നതിന്റെയും പിന്നീട് അവന് പാപ്പാന്റെ സമീപം അയാളോട് ചേര്‍ന്ന് കിടന്നുറങ്ങുന്നതിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആനയുടെ കരുതലും സ്നേഹവും വെളിവാക്കുന്ന ഈ ചിത്രങ്ങള്‍ ആരുടെയും ഹൃദയം തരളിതമാക്കും.
RECOMMENDED FOR YOU
Editors Choice