• 29 Nov 2021
  • 08: 47 PM
Latest News arrow

സൂര്യഗ്രഹണം: കര്‍ണാടകയില്‍ കുട്ടികളെ മണ്ണിട്ട് മൂടി

കല്‍ബുര്‍ഗി: സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ലോകത്തില്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസത്തില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കിടയിലും അന്ധവിശ്വാസങ്ങള്‍ സജീവമാണ്. എങ്കിലും അതില്‍ നിന്ന് മാറി സഞ്ചരിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട് എന്നത് ആശ്വാസകരമാണ്. 

സൂര്യഗ്രഹണ ദിനമായ ഇന്ന് കര്‍ണാടകയില്‍ നിന്നും വരുന്നത് അത്തരമൊരു അന്ധവിശ്വാസത്തിന്റെ വാര്‍ത്തയാണ്. സൂര്യഗ്രഹണ സമയത്ത് കൊച്ചുകുട്ടികളെ മണ്ണിട്ട് മൂടുക എന്നതാണ് കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള താജ് സുല്‍ത്താന്‍പൂരിലെ ആളുകളുടെ രീതി. ഗ്രഹണ സമയത്ത് കുഞ്ഞുങ്ങളുടെ ദേഹം മുഴുവന്‍ മണ്ണിട്ട് മൂടിയാല്‍ ചര്‍മ്മരോഗങ്ങളുണ്ടാകില്ലെന്നതാണ് ഇവിടുത്തുകാരുടെ വിശ്വാസം.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ മണ്ണിട്ട് മൂടുന്നത്. തലയൊഴികെയുള്ള ശരീര ഭാഗങ്ങളെല്ലാം മണ്ണിനടിയിലാക്കും. ഇതുവഴി കുട്ടികള്‍ക്ക് ചര്‍മ്മരോഗങ്ങളോ അംഗവൈകല്യങ്ങളോ ഉണ്ടാകുന്നതില്‍ നിന്ന് തടയാന്‍ കഴിയുമെന്ന് താജ് സുല്‍ത്താന്‍പൂരിലെ ആളുകള്‍ വിശ്വസിക്കുന്നു. ഈ ആചാരത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ മണ്ണില്‍ മൂടപ്പെടുന്ന കുട്ടികള്‍ കരഞ്ഞ് നിലവിൡക്കുന്നത് കാണാം.

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഹിന്ദു മതത്തിലുള്ള വിശ്വാസം ഇങ്ങിനെയാണ്...

പാലാഴി മഥനത്തില്‍ ലഭിച്ച അമൃത് ദേവന്‍മാര്‍ കഴിച്ച അവസരത്തില്‍ ദേവന്റെ രൂപം കെട്ടിയ അസുരനും അവിടെയെത്തി അത് കഴിച്ചു. ഇത് സൂര്യനും ചന്ദ്രനും അറിഞ്ഞു. അവര്‍ ഉടനെ മഹാവിഷ്ണുവിനെ വിവരമറിയിച്ചു. വിഷ്ണു സുദര്‍ശന ചക്രം കൊണ്ട് അസുരന്റെ കഴുത്തറുത്തു. എന്നാല്‍ അമൃത് കഴിച്ചതിനാല്‍ അസുരന്‍ മരിച്ചില്ല. അറക്കപ്പെട്ട അസുരന്റെ തലയും ഉടലും രണ്ട് പാമ്പുകളായി മാറി. അവയാണ് രാഹുവും കേതുവും. തങ്ങളെ ഒറ്റിക്കൊടുത്ത സൂര്യനോടും ചന്ദ്രനോടും പകവെച്ച് പുലര്‍ത്തുന്ന പാമ്പുകള്‍ തരം കിട്ടുമ്പോഴെല്ലാം ഇവയെ പിടിച്ച് വിഴുങ്ങും. ഇതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും. 

മറ്റു രാജ്യങ്ങളിലെ വിശ്വാസങ്ങള്‍...

വിയറ്റ്‌നാം: ഒരു ഭീമന്‍ തവളയുടെ രൂപത്തിലെത്തുന്ന ദുഷ്ടശക്തി സൂര്യനെ വിഴുങ്ങുന്നു.
ചൈന: വ്യാളി സൂര്യനെ വിഴുങ്ങുന്നു
അമേരിക്ക: ചെന്നായ്ക്കള്‍ 
ഹംഗറി: ഭീമന്‍ പക്ഷി 
യൂറോപ്പ്: സൂര്യദേവന് കോപവും അപ്രീതിയുമുണ്ടാകുമ്പോള്‍ അദ്ദേഹം മുഖം തിരിക്കുന്നു

#Karnataka
At TajSulthanpur in Kalburgi, kids burried til neck level during solar eclipse. Kids upto 10 yrs are burried , they believe by doing this they can avoid skin diseases & not become physically challenged @Ramkrishna_TNIE @santwana99 @NewIndianXpress @gsvasu_TNIE pic.twitter.com/XFs364U4Jc

— TNIE Karnataka (@XpressBengaluru) December 26, 2019