• 29 Sep 2022
  • 06: 36 AM
Latest News arrow

അതിർത്തിയിൽ ജിംഗിൾ ബെൽസ് പാടി ക്രിസ്മസ് ആഘോഷിച്ച് ഇന്ത്യൻ സൈനികർ

ശ്രീനഗർ: നാടെങ്ങും ക്രിസ്മസ് ആഘോഷങ്ങൾ നടക്കുകയാണ്. ഇതിനിടയിൽ അതിർത്തി കാക്കുന്ന സൈനികരും ആഘോഷങ്ങളിൽ പങ്കാളികളാവുകയാണ്. ജിംഗിൾ ബെൽസ് പാടി ക്രിസ്മസിനെ വരവേൽക്കുകയാണ്  സൈനികർ. മഞ്ഞു മൂടിയ കശ്മീർ മലനിരകളിൽ ജിംഗിൾ ബെൽസ് പാടി ക്രിസ്മസ് ആഘോഷിക്കുന്ന ഇന്ത്യൻ സൈനികരുടെ വിഡിയോ ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. ശ്രീനഗറിലെ നിയന്ത്രണ രേഖയിൽ നിന്നാണ് ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

ക്രിസ്മസ് ദിനത്തിൽ രാവിലെ ഹെലിപാഡിൽ ഒത്തുകൂടിയ സൈനികർ സാന്താക്ലോസിനു ചുറ്റും നിന്ന് ജിംഗിൾ ബെൽസ് പാടി ആർപ്പുവിളിക്കുന്നത് വീഡിയോയിൽ കാണാം. പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന സാന്തയെയും കാണാം. ആഘോഷത്തിന് നിറം പകരാൻ ഒരു ക്രിസ്മസ് ട്രീയും രണ്ടു മഞ്ഞുമനുഷ്യരും പശ്ചാത്തലത്തിലുണ്ട്. 

#WATCH Jawans celebrate Christmas on the Line of Control in Kashmir. (Source - Indian Army) pic.twitter.com/3Msg6s82iO

— ANI (@ANI) December 25, 2019