• 19 Jan 2020
  • 10: 05 PM
Latest News arrow

ഐ.എസ്.ആര്‍.ഒ തലപ്പത്തേക്ക് വീണ്ടും ഒരു മലയാളി എത്തിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായി വീണ്ടും ഒരു മലയാളി നിയമിതനായേക്കുമെന്ന് റിപ്പോർട്ട്. വി.എസ്.എസ്.സി (വിക്രം സാരാഭായി സ്‌പേസ് സെന്റര്‍) മേധാവിയായ എസ്.സോമനാഥിനെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് അറിയുന്നത്.

തമിഴ്‌നാട് സ്വദേശിയായ കെ.ശിവനാണ് ഇപ്പോൾ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍. അദ്ദേഹത്തിന് വിരമിക്കാൻ ഇനി ഒന്നര വർഷം കൂടിയുണ്ട്. അദ്ദേഹത്തിന് ഔദ്യോഗിക കാലാവധി നീട്ടിക്കൊടുത്തിട്ടില്ലെങ്കിൽ, ഇതിനുശേഷം എസ്. സോമനാഥ് ആയിരിക്കും ആ സ്ഥാനത്തെത്തുക.

മലയാളികളായ ജി.മാധവന്‍ നായര്‍, കെ രാധാകൃഷ്ണന്‍ എന്നിവർ  മുമ്പ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍മാരായിട്ടുണ്ട്.