• 03 Feb 2023
  • 09: 38 PM
Latest News arrow

ഒമാനിൽ ശക്തമായ കാറ്റും മഴയും ആലിപ്പഴവർഷവും

മസ്കറ്റ്: ഒമാനിൽ പല ഭാഗങ്ങളിലും വെള്ളിയാഴ്ച ശക്തമായ കാറ്റും മഴയും ഉണ്ടായി. പല ഭാഗങ്ങളിലും  ആലിപ്പഴവർഷവും ഉണ്ടായി. താഴ്വരകളിലൂടെ വെള്ളം നിറഞ്ഞൊഴുകി. ദാഖിലിയ്യ ഗവർണറേറ്റിലെ സമാഈലിൽ താഴ്വരയിലെ വെള്ളപ്പാച്ചിലിൽ കുടുങ്ങിയ വാഹനത്തിൽനിന്ന് രണ്ടുപേരെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്ഷിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. ദാഹിറ, ബുറൈമി, നോർത്ത് ബാതിന, സൗത്ത് ബാതിന, മസ്കറ്റ്, ദാഖിലിയ്യ, നോർത്ത് ശർഖിയ്യ തുടങ്ങിയ ഗവർണറേറ്റുകളിലാണ് ശക്തമായ മഴ ലഭിച്ചത്.

രാജ്യത്ത് മഴ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്തരീക്ഷം മേഘാവൃതമാണ്. രാജ്യത്ത് കൂടുതൽ തണുപ്പനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. വിവിധയിടങ്ങളിൽ പുക മഞ്ഞിന് സാധ്യതയുണ്ട്. രാത്രി കാലങ്ങളിൽ അന്തരീക്ഷ  ഈർപ്പം വർധിക്കുന്നതാണ് പുലർകാലങ്ങളിൽ പുക മഞ്ഞിന് സാധ്യതയേറ്റുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ അന്തരീക്ഷ ഊഷ്മാവ്  18 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.