• 01 Feb 2023
  • 08: 56 AM
Latest News arrow

ഐ.പി.എൽ: കോടികളെറിഞ്ഞുള്ള താരലേലം സമാപിച്ചു; ഇനി കോടികൾ വാരാനുള്ള തയ്യാറെടുപ്പ്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് മുന്നോടിയായുള്ള താരലേലം കൊല്‍ക്കത്തയില്‍ സമാപിച്ചു. എട്ടു ഫ്രാഞ്ചൈസികളും സജീവമായി ലേലത്തില്‍ പങ്കെടുത്തു. ചില ഫ്രാഞ്ചൈസികള്‍ക്ക്  വലിയ നേട്ടമുണ്ടായി. എന്നാൽ മറ്റു ചില ഫ്രാഞ്ചൈസികള്‍ക്ക്‌ നോട്ടമിട്ട താരത്തെ ലഭിച്ചില്ല.

പാറ്റ് കമ്മിൻസ്, ഗ്ലെന്‍ മാക്‌സ്‌വെൽ, ക്രിസ് മോറിസ് എന്നിവരാണ് ഈ സീസണിലെ വിലയേറിയ താരങ്ങൾ.  രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള പാറ്റ് കമ്മിൻസിനെ 15.50 കോടി രൂപയ്ക്കാണ് മുന്‍ ചാംപ്യന്‍മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയത്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 10.75 കോടി രൂപയ്ക്ക് പഞ്ചാബും ഒന്നര കോടി രൂപ അടിസ്ഥാന വിലയുള്ള ക്രിസ് മോറിസിനെ 10 കോടി രൂപയ്ക്ക് ബാംഗ്ലൂരും വാങ്ങി. പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി റോബിൻ ഉത്തപ്പ കളിക്കും. ഒന്നര കോടി രൂപ അടിസ്ഥാന വിലയുള്ള ഉത്തപ്പയെ മൂന്നു കോടി രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

വിൻഡീസ് താരം ഷെൽട്രൺ കോട്രലിനായി കിങ്സ് ഇലവൻ പഞ്ചാബ് 8.5 കോടി രൂപ മുടക്കി. 8 കോടി രൂപയ്ക്കാണ് കോൾട്ടർ നൈലിനെ മുംബൈ ഇന്ത്യൻസ്  വാങ്ങിയത്. പിയൂഷ് ചൗളയെ  പഞ്ചാബുമായി നടത്തിയ വാശിയേറിയ വിളിക്കൊടുവിൽ 6.75 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് പിടിച്ചെടുത്തു.

യുവതാരങ്ങളായ വിരാട് സിങ്, പ്രിയം ഗാര്‍ഗ്, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കും ലേലത്തില്‍ ഉയര്‍ന്ന വില കിട്ടി. 1.90 കോടി രൂപയ്ക്കാണ് വിരാടിനെയും പ്രിയമിനെയും സണ്‍റൈസേഴ്‌സ് വാങ്ങിയത്. യശ്വസി ജയ്‌സ്വാളിനായി  2.4 കോടി രൂപ രാജസ്ഥാൻ ചിലവാക്കി.. അവസാന റൗണ്ടിൽ ഡെയ്ൽ സ്റ്റെയിനെ 2 കോടി രൂപയ്ക്ക് ബാംഗ്ലൂർ തിരിച്ചുപിടിച്ചു.

അതേസമയം,  ഹനുമാ വിഹാരി, ചേതേശ്വർ പൂജാര, യൂസഫ് പഠാൻ, സ്റ്റുവർട്ട് ബിന്നി എന്നിവരെ വാങ്ങാൻ ഫ്രാഞ്ചൈസികൾ താത്പര്യം കാണിച്ചില്ല. മലയാളി താരം വിഷ്ണു വിനോദിനെ വിളിക്കാനും ഫ്രാഞ്ചൈസികളാരും മുന്നോട്ടു വന്നില്ല.

മുംബൈ ഇന്ത്യന്‍സ്:

ബാറ്റ്‌സ്മാന്‍മാര്‍- രോഹിത് ശര്‍മ, ഷെര്‍ഫെയിന്‍ റൂതര്‍ഫോര്‍ഡ്, സൂര്യകുമാര്‍ യാദവ്, അന്‍മോല്‍പ്രീത് സിങ്. പുതുതായി വന്നവര്‍- ക്രിസ് ലിന്‍, സൗരഭ് തിവാരി.

ബൗളര്‍മാര്‍- ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രീത് ബുംറ, ലസിത് മലിങ്ക, മിച്ചെല്‍ മക്ലെനഗന്‍, രാഹുല്‍ ചഹാര്‍, ട്രെന്റ് ബോള്‍ട്ട്.

ഓള്‍റൗണ്ടര്‍മാര്‍- ഹാര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ്, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, അനുകുല്‍ റോയ്. പുതുതായെത്തിയവര്‍- നതാന്‍ കോള്‍ട്ടര്‍ നൈല്‍, മൊഹ്‌സിന്‍ ഖാന്‍, ദിഗ് വിജയ് ദേശ്മുഖ്.

വിക്കറ്റ് കീപ്പര്‍മാര്‍- ഇഷാന്‍ കിഷന്‍, ക്വിന്റണ്‍ ഡികോക്ക്, ആദിത്യ താരെ.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്:

ബാറ്റ്‌സ്മാന്‍മാര്‍- ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍. പുതുതായെത്തിയത്- ജാസണ്‍ റോയ്.

ബൗളര്‍മാര്‍- ഇഷാന്ത് ശര്‍മ, അമിത് മിശ്ര, ആവേശ് ഖാന്‍, സന്ദീപ് ലാമിച്ചാനെ, കാഗിസോ റബാദ, കീമോ പോള്‍. പുതുതായെത്തിയവര്‍- മോഹിത് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.

ഓള്‍റൗണ്ടര്‍മാര്‍- അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍. പുതുതായെത്തിയവര്‍- ക്രിസ് വോക്‌സ്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ലളിത് യാദവ്. 

വിക്കറ്റ് കീപ്പര്‍മാര്‍- റിഷഭ് പന്ത്. പുതുതായെത്തിയത്- അലെക്‌സ് കാരി.

രാജസ്ഥാന്‍ റോയല്‍സ്:

ബാറ്റ്‌സ്മാന്‍മാര്‍- മഹിപാല്‍ ലൊംറോര്‍, മനന്‍ വോറ, റിയാന്‍ പരാഗ്, സ്റ്റീവ് സ്മിത്ത്. പുതുതായെത്തിയവര്‍- റോബിന്‍ ഉത്തപ്പ, യശസ്വി ജയ്‌സ്വാള്‍. 

ബൗളര്‍മാര്‍- അങ്കിത് രാജ്പൂത്, മായങ്ക് മര്‍ക്കാണ്ഡെ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, വരുണ്‍ ആരോണ്‍. പുതുതായെത്തിയവര്‍- ജയദേവ് ഉനാട്കട്ട്, ആകാഷ് സിങ്, കാര്‍ത്തിക് ത്യാഗി, ഒഷെയ്ന്‍ തോമസ്, അനിരുദ്ധ ജോഷി, ആന്‍ഡ്രു ടൈ.

ഓള്‍റൗണ്ടര്‍മാര്‍- ബെന്‍ സ്‌റ്റോക്‌സ്, രാഹുല്‍ തെവാട്ടിയ, ശശാങ്ക് സിങ്.

വിക്കറ്റ് കീപ്പര്‍മാര്‍- സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍. പുതുതായെത്തിയത്-അനൂജ് റാവത്ത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:

ബാറ്റ്‌സ്മാന്‍മാര്‍- വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഗുര്‍കീരത് മന്‍, ദേവ്ദത്ത് പടിക്കല്‍. പുതുതായെത്തിയവര്‍- ആരോണ്‍ ഫിഞ്ച്, പവന്‍ ദേശ്പാണ്ഡെ.

ബൗളര്‍മാര്‍- യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, നവദീപ് സെയ്‌നി. പുതുതായെത്തിയവര്‍- ഡെയ്ല്‍ സ്റ്റെയ്ന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍. 

ഓള്‍റൗണ്ടര്‍മാര്‍- മോയിന്‍ അലി, പവന്‍ നേഗി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍. പുതുതായെത്തിയവര്‍- ക്രിസ് മോറിസ്, ഷഹബാസ് അഹമ്മദ്. 

വിക്കറ്റ്കീപ്പര്‍മാര്‍- പാര്‍ഥിവ് പട്ടേല്‍. പുതുതായെത്തിയത്- ജോഷ്വ ഫിലിപ്പെ

ചെന്നൈ സൂപ്പര്‍ കിങ്‌സ്:

ബാറ്റ്‌സ്മാന്മാര്‍- ഫഫ് ഡുപ്ലെസി, അമ്പാട്ടി റായുഡു, മുരളി വിജയ്, റുതുരാജ് ഗെയ്ക്വാദ്, സുരേഷ് റെയ്‌ന.

ബൗളര്‍മാര്‍- ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍, കെഎം ആസിഫ്, ലുംഗി എന്‍ഗിഡി, ശര്‍ദ്ദുല്‍ താക്കൂര്‍.

പുതുതായെത്തിയവര്‍- പിയൂഷ് ചൗള, ജോഷ് ഹാസ്ലല്‍വുഡ്, ആര്‍ സായ്കിഷോര്‍.

ഓള്‍റൗണ്ടര്‍മാര്‍- ഷെയ്ന്‍ വാട്‌സന്‍, ഡ്വയ്ന്‍ ബ്രാവോ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, മിച്ചെല്‍ സാന്റ്‌നര്‍, മോനു കുമാര്‍, കാണ്‍ ശര്‍മ. പുതുതായെത്തിയത്- സാം കറെന്‍.

വിക്കറ്റ് കീപ്പര്‍മാര്‍- എംഎസ് ധോണി, എന്‍ ജഗദീശന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്:

ബാറ്റ്‌സ്മാന്മാര്‍- നിതീഷ് റാണ, റിങ്കു സിങ്, ശുഭ്മാന്‍ ഗില്‍, സിദ്ദേഷ് ലാദ്, ഇയോന്‍ മോര്‍ഗന്‍. പുതുതായെത്തിയവര്‍- രാഹുല്‍ ത്രിപാഠി, ഇയോന്‍ മോര്‍ഗന്‍, രാഹുല്‍ ത്രിപാഠി.

ബൗളര്‍മാര്‍- ഹാരി ഗേര്‍ണി, പ്രസിധ് കൃഷ്ണ, സന്ദീപ് വാര്യര്‍, കുല്‍ദീപ് യാദവ്, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, ലോക്കി ഫെര്‍ഗൂസന്‍. പുതുതായെത്തിയവര്‍- വരുണ്‍ ചക്രവര്‍ത്തി, എം സിദ്ധാര്‍ഥ്, പാറ്റ് കമ്മിന്‍സ്, പ്രവീണ്‍ ദുബെ.

ഓള്‍റൗണ്ടര്‍മാര്‍- ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍.

വിക്കറ്റ് കീപ്പര്‍മാര്‍- ദിനേഷ് കാര്‍ത്തിക്. പുതുതായെത്തിയത്- ടോം ബാന്റണ്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്:

ബാറ്റ്‌സ്മാന്‍മാര്‍- കെയ്ന്‍ വില്ല്യംസണ്‍, ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ. പുതുതായെത്തിയവര്‍- വിരാട് സിങ്, പ്രിയം ഗാര്‍ഗ്.

ബൗളര്‍മാര്‍- ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ബില്ലി സ്റ്റാന്‍ലേക്ക്, ടി നടരാജന്‍, അഭിഷേക് ശര്‍മ, ഷഹബാസ് നദീം. പുതുതായെത്തിയത്- ഫാബിയന്‍ അലെന്‍.

ഓള്‍റൗണ്ടര്‍മാര്‍- വിജയ് ശങ്കര്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍. പുതുതായെത്തിയവര്‍- മിച്ചെല്‍ മാര്‍ഷ്, സന്ദീപ് ഭവാനക, അബ്ദുള്‍ സമദ്.

വിക്കറ്റ് കീപ്പര്‍മാര്‍- ജോണി ബെയര്‍സ്‌റ്റോ, വൃധിമാന്‍ സാഹ, ശ്രീവത്സ് ഗോസ്വാമി.

കിങ്‌സ് ഇലവന്‍ പഞ്ചാബ്:

ബാറ്റ്‌സ്മാന്‍മാര്‍- ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിങ്.

ബൗളര്‍മാര്‍- മുഹമ്മദ് ഷമി, മുജീബുര്‍ റഹ്്മാന്‍, അര്‍ഷ്ദീപ് സിങ്, ഹാര്‍ഡസ് വില്‍ജ്യോന്‍, എം അശ്വിന്‍, ജെ സുചിത്ത്, ഹര്‍പ്രീത് ബ്രാര്‍, ദര്‍ശന്‍ നല്‍ക്കാണ്ഡെ. പുതുതായെത്തിയവര്‍- ഷെല്‍ഡണ്‍ കോട്രെല്‍, ഇഷാന്‍ പൊറെല്‍, രവി ബിഷ്‌നോയ്, തജീന്ദര്‍ ദില്ലന്‍, ഇഷാന്‍ പൊറെല്‍.

ഓള്‍റൗണ്ടര്‍മാര്‍- കെ ഗൗതം. പുതുതായെത്തിയവര്‍- ഗ്ലെന്‍ മാക്‌സ്വെല്‍, ദീപക് ഹൂഡ, ജെയിംസ് നീഷാം, ക്രിസ് ജോര്‍ഡന്‍.

വിക്കറ്റ് കീപ്പര്‍മാര്‍- ലോകേഷ് രാഹുല്‍, നിക്കോളാസ് പുരാന്‍. പുതുതായെത്തിയത്- പ്രഭ്‌സിമ്രാന്‍ സിങ്.

 

ഐപിഎല്ലിന്റെ താരലേലം കഴിഞ്ഞതോടെ പുതിയ സീസണിനു വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.